ഇനി വരാൻ പോകുന്നതാണ് ശരിക്കുള്ള മാസ് സംഭവം; ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം തെലുങ്ക് സൂപ്പർതാരവുമായി കൈകോർക്കാൻ ആദിക്

ഒരു പക്കാ മാസ്സ് പടമായിരിക്കും ഇതെന്നാണ് സൂചന

dot image

അജിത്തിനെ നായകനാക്കി ഒരുക്കിയ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച സംവിധായകനാണ് ആദിക് രവിചന്ദ്രൻ. ഒരു ഫാൻ ബോയ് സിനിമ എന്ന നിലയിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും 246 കോടിയാണ് നേടിയത്. സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം മറ്റൊരു വമ്പൻ താരവുമായി ആദിക് കൈകോർക്കാൻ ഒരുങ്ങുന്നു എന്നാണ് കോളിവുഡിലെ റിപ്പോർട്ട്.

തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയുമൊത്താണ് ആദിക് അടുത്ത സിനിമ ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ബാലയ്യയോട് ആദിക് കഥ പറഞ്ഞെന്നും അത് നടന് ഇഷ്ടമായി എന്നുമാണ് ട്രാക്കേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു പക്കാ മാസ്സ് പടമായിരിക്കും ഇതെന്നാണ് സൂചന. അതേസമയം, ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം വീണ്ടും അജിത്തിനൊപ്പമാണ് ആദിക് സിനിമ ചെയ്യുന്നതെന്നും സൂചനകളുണ്ട്. ഏപ്രിൽ 10 നാണ് ഗുഡ് ബാഡ് അഗ്ലി തിയേറ്ററുകളിലെത്തിയത്. തമിഴ്‌നാട് ബോക്സ് ഓഫീസിൽ മാത്രം സിനിമ 100 കോടിക്ക് മുകളിൽ കളക്ട് ചെയ്തിട്ടുണ്ട്. വമ്പൻ വിഷു റിലീസുകൾക്കിടയിലും കേരളത്തിൽ നിന്ന് അജിത് ചിത്രത്തിന് നല്ല കളക്ഷൻ നേടാൻ സാധിച്ചിട്ടുണ്ട്.

അജിത്തിന്റെ മുൻ സിനിമകളുടെ റഫറൻസുകളുമായി കളർഫുള്ളായാണ് ആദിക് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Content Highlights: Aadhik in talks with Balayya for his next film

dot image
To advertise here,contact us
dot image