
രാഷ്ട്രീയരംഗത്തോട് തനിക്ക് താല്പര്യം ഇല്ലെന്നും എന്നാൽ രാഷ്ട്രീയത്തിൽ ഇറങ്ങി മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നവരെ പ്രശംസിക്കുന്നുവെന്നും നടൻ അജിത്.
രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർ ധൈര്യശാലികൾ ആണെന്നും അജിത് കൂട്ടിച്ചേർത്തു. സഹപ്രവർത്തകരിലെ ഒരുപാടുപേർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നുണ്ടല്ലോ, താങ്കള്‍ക്കും താല്‍പര്യമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'എനിക്ക് പൊളിറ്റിക്‌സിൽ വലിയ താല്പര്യം ഇല്ല. എന്റെ സഹപ്രവർത്തകർക്ക് രാഷ്ട്രീയത്തിൽ താല്പര്യം ഉള്ളത് അവരുടെ വ്യക്തിപരമായ കാര്യമാണ്. ഞാൻ അവർക്ക് ആശംസകൾ നേരുന്നു. ജനാധിപത്യം എന്ന് പറയുന്നത് ജനങ്ങൾ അവരുടെ ലീഡറിനെ തിരഞ്ഞെടുക്കുന്നതാണല്ലോ.
അതുകൊണ്ട് തന്നെ ഞാൻ എന്റെ സഹപ്രവർത്തകരെ മാത്രമല്ല, ആര് പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങിയാലും അവര്‍ക്കെല്ലാം ആശംസകള്‍ നേരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങി ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് ഒരാൾ വിശ്വസിക്കുന്നത് വലിയ കാര്യമാണ്. അതിന് വലിയ ധെെര്യവും വേണം. രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർ 100 ശതമാനവും ധൈര്യശാലികൾ ആയിരിക്കും,' അജിത് പറഞ്ഞു.
100% Its a Brave Move 🫡🫡
— Arun Vijay (@AVinthehousee) May 1, 2025
I wish my peer & Anybody who willing to make a change 😍👏- Ajith kumar On @actorvijay’s Political Entry 🔥pic.twitter.com/0v1GXVGL8W
അതേസമയം, കാലിന് പരിക്കേറ്റതിനെ തുടർന്ന് നടൻ അജിത്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പത്മ ഭൂഷൺ വാങ്ങി തിരിച്ച് ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഭവം. എന്നാൽ നടനോ അദ്ദേഹത്തിന്‍റെ ടീമോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല. അജിത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ വിടാമുയർച്ചിയും ഗുഡ് ബാഡ് അഗ്ലിയുമാണ്.
Content Highlights: Ajith says those who enter politics are courageous