ബറോസിന്റെ റിലീസ് തീയതി എന്തുകൊണ്ട് പ്രഖ്യാപിക്കുന്നില്ല? 'ലയൺ കിങ്' വെല്ലുവിളിയോ?

സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ട് എന്ന ആശങ്കയിലാണ് ആരാധകർ

dot image

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമെന്നതിനാൽ തന്നെ 'ബറോസിന്' മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമ ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നവംബർ മാസം പകുതിയിലേക്ക് കടക്കുമ്പോൾ പോലും സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ട് എന്ന ആശങ്കയിലാണ് ആരാധകർ.

ഡിസ്‌നിയുടെ മുഫാസ ദ ലയണ്‍ കിങ് എന്ന ചിത്രം ഡിസിംബര്‍ 20ന് റിലീസ് ചെയ്യുന്നുണ്ട്. മുഫാസ ആഗോളതലത്തിൽ വലിയ സ്കെയിലിൽ റിലീസ് ചെയ്യുന്നതിനാൽ മൾട്ടിപ്ലക്സുകളിൽ സ്‍ക്രീൻ കൗണ്ട് കുറയുമെന്നതിനാലാണ് ബറോസിന്റെ റിലീസ് പ്രഖ്യാപനം നടക്കാത്തത് എന്ന് ചില ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതും ആരാധകരിൽ വലിയ നിരാശയാണ് ഉണ്ടാക്കുന്നത്.

'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്. മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം.

മോഹൻലാൽ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ബറോസിന്റെ ഒഫീഷ്യൽ ലോഞ്ച് 2021 മാർച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നിരുന്നു. സന്തോഷ് ശിവൻ ക്യാമറയും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.

Content Highlights: Reports that Barroz release date not finalized due to Mufasa the Lion King

dot image
To advertise here,contact us
dot image