Top

'യുക്രൈനിലല്ല, ഞാൻ കൊച്ചിയിലാണ്'; വ്യാജ വാർത്ത വിശ്വസിക്കരുത്; പ്രിയ മോഹൻ

കുറച്ചു മാസം മുമ്പ് കുടുംബ സമേതം യുക്രൈനില്‍ പോയിരുന്നു. ആ ചിത്രങ്ങളാണ് തെറ്റായ രീതിയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്

26 Feb 2022 6:47 AM GMT
ഫിൽമി റിപ്പോർട്ടർ

യുക്രൈനിലല്ല, ഞാൻ കൊച്ചിയിലാണ്; വ്യാജ വാർത്ത വിശ്വസിക്കരുത്; പ്രിയ മോഹൻ
X

പൂർണ്ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹനും കുടുംബവും യുക്രൈനിൽ കുടുങ്ങി എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ആ വാർത്തകൾ വ്യാജമാണെന്ന് അറിയിക്കുകയാണ് പ്രിയ മോഹൻ.

താനും കുടുംബവും ഇപ്പോൾ കൊച്ചിയിലാണ്. ഇപ്പോൾ പരക്കുന്ന വാർത്ത വിശ്വസിക്കരുത് എന്ന് നടി പറയുന്നു. കുറച്ചു മാസം മുമ്പ് കുടുംബ സമേതം യുക്രൈനില്‍ പോയിരുന്നു. ആ ചിത്രങ്ങളാണ് തെറ്റായ രീതിയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത് എന്ന് നടി അറിയിക്കുന്നു.



അതേസമയം ക്രൈനെതിരെയുള്ള റഷ്യൻ ആക്രമണത്തിന്റെ ആശങ്കകൾ ഉയരുകയാണ്. നിരവധി ഇന്ത്യക്കാരാണ് യുക്രൈനിലെ വിവിധ ഭാഗങ്ങളിലുള്ളത്. റഷ്യന്‍ സൈന്യം കീവ് പിടിച്ചടക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയും യുക്രൈന്‍ ചെറുത്ത് നില്‍പ്പും തുടരുകയും ചെയ്യുന്നതോടെയാണ് സംഘര്‍ഷം അതിരൂക്ഷമാണ്.

യുദ്ധഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള കേന്ദ്ര നടപടി പുരോഗമിക്കുകയാണ്. യുക്രൈനിന്റെ അയല്‍രാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റുമാനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. റുമാനിയ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ നടപടികള്‍ പുരോഗമിക്കുന്നത്. ഇതനുസരിച്ച് ഇന്ത്യയുടെ ആദ്യസംഘം ബുക്കാറസ് വിമാനത്താവളത്തില്‍ എത്തുകയും ചെയ്തു. ഹംഗറി വഴിയുള്ള ഒഴിപ്പിക്കലും ഇന്ന് തുടങ്ങും.

രക്ഷാദൗത്യങ്ങള്‍ പുരോഗമിക്കുമ്പോഴും കരുതല്‍ വേണമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസിയും പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. അതിര്‍ത്തി പോസ്റ്റുകളിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി മുന്‍കൂര്‍ ബന്ധപ്പെടുകയും കൃത്യമായ ഏകോപനം കൂടാതെ ഒരു അതിര്‍ത്തി പോസ്റ്റുകളിലേക്കും മാറരുതെന്നും എംബസി നിര്‍ദ്ദേശിക്കുന്നു.

story highlights: actress priya mohan says that she is not in ukraine

Next Story