ഇവർ ഐപിഎൽ സൂപ്പർസ്റ്റാറുകൾ; വിമർശനവുമായി ആരാധകർ

വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമ്മയുടെയും പ്രാധാന്യം മനസിലായോ എന്നാണ് ഒരു ആരാധകന്റെ ചോദ്യം.
ഇവർ ഐപിഎൽ സൂപ്പർസ്റ്റാറുകൾ; വിമർശനവുമായി ആരാധകർ

ഹരാരെ: സിംബാബ്‍വെയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ സംഘം പരാജയപ്പെട്ടിരിക്കുകയാണ്. പിന്നാലെ യുവ ഇന്ത്യൻ നിരയ്ക്കെതിരെ വിമർശനം ശക്തമാക്കുകയാണ് ആരാധകർ. ഐപിഎൽ സൂപ്പർസ്റ്റാറുകൾക്ക് വിദേശ പിച്ചിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമ്മയുടെയും പ്രാധാന്യം ഇപ്പോഴെങ്കിലും മനസിലായോ എന്നാണ് ഒരു ആരാധകന്റെ ചോദ്യം.

ആദ്യ മത്സരം തോറ്റ് മറ്റുള്ളവരുടെ ശ്രദ്ധ നേടാനും പരമ്പരയിൽ ശക്തമായി തിരിച്ചുവരാനുമാണ് ഇന്ത്യൻ ടീമിന്റെ ശ്രമമെന്ന് മറ്റൊരാൾ പ്രതികരിച്ചു. ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ മൂന്നിന് 34 എന്ന് തകർന്നിരുന്നു. പിന്നാലെ പതിയെ കളിച്ച് ഇന്നിം​ഗ്സ് കെട്ടിപ്പടുത്ത കോഹ്‍ലിയെപ്പോലെ കളിക്കാൻ ഇപ്പോൾ ടീമിൽ ആരുമില്ലെന്ന് മറ്റൊരു ആരാധകൻ ചൂണ്ടിക്കാട്ടി.

ഇവർ ഐപിഎൽ സൂപ്പർസ്റ്റാറുകൾ; വിമർശനവുമായി ആരാധകർ
ബാറ്റിംഗ് തകർച്ച ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞിരുന്നു; ശുഭ്മൻ ഗിൽ

മത്സരത്തിൽ 13 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. രവി ബിഷ്ണോയ് നാല് വിക്കറ്റുകൾ വീഴ്ത്തി ബൗളർമാരിൽ തിളങ്ങി. ഇന്ത്യയുടെ മറുപടി 102 റൺസിൽ അവസാനിച്ചു. ശുഭ്മൻ ​ഗില്ലിന്റെ 31 റൺസും വാഷിം​ഗ്ടൺ സുന്ദറിന്റെ 27 റൺസും മാത്രമാണ് ഇന്ത്യൻ സംഘത്തിന് എടുത്ത് പറയാനുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com