ടി20 ലോകകപ്പ്; നമീബിയയെ വീഴ്ത്തി സ്കോട്ട്ലാൻഡ്

ലോകകപ്പിൽ സ്കോട്ട്ലാൻഡിന്റെ ആദ്യ വിജയമാണിത്.
ടി20 ലോകകപ്പ്; നമീബിയയെ വീഴ്ത്തി സ്കോട്ട്ലാൻഡ്

ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ നമീബിയയെ തോൽപ്പിച്ച് ആദ്യ വിജയവുമായി സ്കോട്ട്ലാൻഡ്. അഞ്ച് വിക്കറ്റിനാണ് സ്കോട്ടിഷ് സംഘത്തിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നമീബിയ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടി പറഞ്ഞ സ്കോട്ട്ലാൻഡ് 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നേടിയ നമീബിയ ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ജെറാർഡ് എരാമസ്മസ് നേടിയ അർദ്ധ സെഞ്ച്വറിയാണ് നമീബിയയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 31 പന്തിൽ 52 റൺസ് താരം നേടി. വിക്കറ്റ് കീപ്പർ സേൻ ഗ്രീൻ 28 റൺസും നേടി. മൂന്ന് വിക്കറ്റെടുത്ത ബ്രാഡ് വീൽ സ്കോട്ട്ലാൻഡ് നിരയിൽ തിളങ്ങി.

ടി20 ലോകകപ്പ്; നമീബിയയെ വീഴ്ത്തി സ്കോട്ട്ലാൻഡ്
ആളെ മനസിലായില്ല; ‍ഡെയ്ൽ സ്റ്റെയ്നെ ക്രിക്കറ്റ് പഠിപ്പിച്ച് അമേരിക്കൻ സ്റ്റാഫ്

മറുപടി ബാറ്റിം​ഗിൽ എല്ലാവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോൾ സ്കോട്ട്ലാൻഡ് അനായാസം ലക്ഷ്യത്തിലെത്തി. മൈക്കൽ ജോൺസ് 26, ബ്രെണ്ടൻ മക്മുല്ലൻ 19, ക്യാപ്റ്റൻ റിച്ചി ബെറിം​ഗ്ടൺ പുറത്താകാതെ 47, മൈക്കൽ ലീസ്ക് 35 എന്നിങ്ങനെ സ്കോർ ചെയ്തു. ലോകകപ്പിൽ സ്കോട്ട്ലാൻഡിന്റെ ആദ്യ വിജയമാണിത്. ഇം​ഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com