എന്റേത് വ്യത്യസ്ത ക്യാപ്റ്റൻസി; നായക മികവിൽ രോഹിത് ശർമ്മ

'എല്ലാ താരങ്ങള്‍ക്കും വ്യത്യസ്തമായ സ്വഭാവും ചിന്താഗതികളുമാണ്'
എന്റേത് വ്യത്യസ്ത ക്യാപ്റ്റൻസി; നായക മികവിൽ രോഹിത് ശർമ്മ

ഡൽഹി: ട്വന്റി 20 ലോകകപ്പിന് തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം. ഇതിന് മുമ്പായി ഒരു നായകൻ നേരിടുന്ന വെല്ലുവിളികൾ എന്തെന്ന് പറയുകയാണ് രോഹിത് ശർമ്മ. ഒരു ക്യാപ്റ്റന് ഉണ്ടാകുന്ന ഏറ്റവും വലിയ വെല്ലുവിളി വ്യത്യസ്തരായ താരങ്ങളെ ഒന്നിച്ചുകൊണ്ടുപോകുക എന്നതാണ്. എല്ലാ താരങ്ങള്‍ക്കും വ്യത്യസ്തമായ സ്വഭാവും ചിന്താഗതികളുമാണ്. ഓരോരത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് ക്യാപ്റ്റന്‍ കൂടെയുണ്ടാകണമെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു.

എല്ലാ താരങ്ങള്‍ക്കും തുല്യപരിഗണന നല്‍കണം. എല്ലാവര്‍ക്കും ടീമില്‍ പരിഗണനയുണ്ടെന്ന് തോന്നണം. ഒരാള്‍ ഒരു പ്രശ്‌നവുമായി വന്നാല്‍ ക്യാപ്റ്റന്‍ അത് സൗഹൃദപൂര്‍വ്വം കേള്‍ക്കണം. അതിന് ഏറ്റവും മികച്ച പരിഹാരവും ഉണ്ടാക്കണം. ടീം ക്യാപ്റ്റന്‍ ഒരു താരമായും നായകനായും തയ്യാറെടുപ്പുകള്‍ നടത്തണമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

എന്റേത് വ്യത്യസ്ത ക്യാപ്റ്റൻസി; നായക മികവിൽ രോഹിത് ശർമ്മ
ഞാന്‍ നുണ പറയില്ല, അന്ന് ടെന്‍ഷനിലായിരുന്നു; വിരാട് കോഹ്‌ലി

ഒരു ക്യാപ്റ്റനെന്ന നിലയില്‍ തന്റെ സമീപനം വ്യത്യസ്തമാണ്. പുതിയ ട്രെന്‍ഡുകള്‍ മനസിലാക്കണം. ഒപ്പം താരങ്ങളുടെ പ്രകടനവും വിലയിരുത്തണം. അതൊരിക്കലും എതെങ്കിലും ഒരു താരത്തെ മോശമാക്കാനല്ല. ഏത് സാഹചര്യത്തില്‍ അവരെ ഉപയോഗിക്കാന്‍ കഴിയുമെന്ന് മനസിലാക്കാനാണെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com