'അവസാന മത്സരം ഞങ്ങള്‍ക്ക് വേണ്ടി കളിക്കണം'; അഭ്യര്‍ത്ഥനയുമായി ഗാംഗുലി

ഒരു മത്സരമോ അതിലധികമോ കളിക്കാമെന്ന് ഗാംഗുലി
'അവസാന മത്സരം ഞങ്ങള്‍ക്ക് വേണ്ടി കളിക്കണം'; അഭ്യര്‍ത്ഥനയുമായി ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് മുൻ താരം വൃദ്ധിമാന്‍ സാഹയോട് അഭ്യര്‍ത്ഥനയുമായി മുന്‍ താരം സൗരവ് ഗാംഗുലി. ആഭ്യന്തര ക്രിക്കറ്റിലെ അവസാന മത്സരം ബംഗാളിനുവേണ്ടി കളിക്കണമെന്നാണ് സാഹയോട് ഗാംഗുലിയുടെ അഭ്യര്‍ത്ഥന. ഒരു മത്സരമോ അതിലധികമോ കളിക്കാമെന്നും ഇന്ത്യന്‍ മുന്‍ താരം പറയുന്നു.

ബംഗാളില്‍ നിന്നുള്ള താരമാണ് സാഹ. എന്നാല്‍ 10 വര്‍ഷത്തിലധികമായി താരം ബംഗാള്‍ ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. 2022ല്‍ ത്രിപുര ക്രിക്കറ്റിന്റെ കളിക്കാരനായും ഉപദേശകനായും സാഹയെ നിയോഗിച്ചു. പിന്നാലെയാണ് ഗാംഗുലിയുടെ അഭ്യര്‍ത്ഥന.

'അവസാന മത്സരം ഞങ്ങള്‍ക്ക് വേണ്ടി കളിക്കണം'; അഭ്യര്‍ത്ഥനയുമായി ഗാംഗുലി
ഞാനായിരുന്നെങ്കിൽ ജയ്സ്വാളിന് പകരം അയാളെ ടീമിൽ എടുക്കും; ഒയിൻ മോർഗൻ

ഇന്ത്യയ്ക്ക് വേണ്ടി 40 ടെസ്റ്റും ഒമ്പത് ഏകദിനങ്ങളും ഒമ്പത് ട്വന്റി 20യും കളിച്ചിട്ടുള്ള താരമാണ് സാഹ. 2021ല്‍ ന്യൂസിലാന്‍ഡിനെതിരെ വാങ്കഡെ സ്റ്റേഡിയത്തിലാണ് താരം അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. 2022ലെ ശ്രീലങ്കന്‍ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാൻ കഴിഞ്ഞില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com