'ഈ കാര്യം ഉറപ്പ് നല്കണം'; ഇന്ത്യന് കോച്ചാകുന്നതില് ഗംഭീറിന്റെ ഉപാധി

ഗംഭീറിന് തന്നെയാവും ബിസിസിഐ പ്രഥമ പരിഗണന നല്കുക.

dot image

ഡല്ഹി: ഇന്ത്യന് ടീമിന് പുതിയ പരിശീലകനെ തേടുകയാണ് ബിസിസിഐ. ട്വന്റി 20 ലോകകപ്പിന് ശേഷം രാഹുല് ദ്രാവിഡ് ഇന്ത്യന് പരിശീലക സ്ഥാനം ഒഴിയും. ജസ്റ്റിന് ലാംഗറും റിക്കി പോണ്ടിംഗും ആന്ഡി ഫഌവറും താല്പ്പര്യം ഇല്ലെന്ന് അറിയിച്ചുകഴിഞ്ഞു. പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീര്.

ഒരു കാര്യം അംഗീകരിച്ചാല് ഇന്ത്യന് ടീമിന്റെ പരിശീലനാകാമെന്നാണ് ഗംഭീര് പറയുന്നത്. അപേക്ഷ നല്കിയാല് ഉറപ്പായും തന്നെ തിരഞ്ഞെടുക്കണമെന്നാണ് ഗംഭീറിന്റെ ഉപാധി. ഇന്ത്യന് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നാളെയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന് മുന് താരം ഉപാധിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ടി20 ലോകകപ്പ്; സഞ്ജുവും കോഹ്ലിയും ഹാർദ്ദിക്കും എത്താൻ വൈകും

ഇന്ത്യന് പരിശീലക സ്ഥാനത്തെത്തുന്നതില് ഗംഭീറിന് തന്നെയാവും ബിസിസിഐ പ്രഥമ പരിഗണന നല്കുക. നിലവില് ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററാണ് ഗംഭീര്. ഐപിഎല് ഫൈനലില് കൊല്ക്കത്തയെ എത്തിക്കാനും ഇന്ത്യന് മുന് താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതും പരിശീലക സ്ഥാനത്തേയ്ക്ക് പരിഗണിക്കുമ്പോൾ ഗംഭീറിന് ഗുണം ചെയ്തേക്കും.

dot image
To advertise here,contact us
dot image