തന്റെ കരിയറിലെ മോശം പ്രകടനം; ആരാധകരോട് ക്ഷമ ചോദിച്ച് ഷെയ്ന് വാട്സണ്

മത്സരത്തില് നാല് ഓവര് എറിഞ്ഞ വാട്സണ് 61 റണ്സ് വിട്ടുകൊടുത്തിരുന്നു.

തന്റെ കരിയറിലെ മോശം പ്രകടനം; ആരാധകരോട് ക്ഷമ ചോദിച്ച് ഷെയ്ന് വാട്സണ്
dot image

സിഡ്നി: ഐപിഎല് 2016ലെ മോശം പ്രകടനത്തിന് ആര്സിബി ആരാധകരോട് മാപ്പ് ചോദിച്ച് ഷെയ്ന് വാട്സണ്. അന്ന് ഏറ്റവും മികച്ച രീതിയില് കളിക്കാന് താന് തയ്യാറെടുത്തിരുന്നു. എന്നാല് മികച്ച പ്രകടനം നടത്താന് തനിക്ക് സാധിച്ചില്ലെന്നാണ് വാട്സണ് പറഞ്ഞത്.

എല്ലാ ആര്സിബി ആരാധകരോടും താന് ക്ഷമചോദിക്കുന്നു. തന്റെ കരിയറിലെ തന്നെ മോശം പ്രകടനമാണ് അന്നുണ്ടായത്. അതാവും ടീമിന്റെ തോല്വിക്ക് കാരണമായതെന്നും വാട്സണ് വ്യക്തമാക്കി.

നാല് സ്പിന്നർമാർ അധികമല്ലേ?; ബിസിസിഐയോട് ഹർഭജൻ

2016ല് മൂന്നാം തവണയാണ് റോയല് ചലഞ്ചേഴ്സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കളിച്ചത്. മത്സരത്തില് നാല് ഓവര് എറിഞ്ഞ വാട്സണ് 61 റണ്സ് വിട്ടുകൊടുത്തിരുന്നു. ഒമ്പത് റണ്സിന്റെ തോല്വിയാണ് അന്ന് റോയല് ചലഞ്ചേഴ്സ് നേരിട്ടത്.

dot image
To advertise here,contact us
dot image