ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക; ഹസരങ്കെ നയിക്കും, മാത്യൂസ് തിരിച്ചു വരുന്നു

സൗത്ത് ആഫ്രിക്കക്കെതിരെ ജൂൺ മൂന്നിനാണ് ശ്രീലങ്കയുടെ ആദ്യ മത്സരം
ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക;
ഹസരങ്കെ നയിക്കും, മാത്യൂസ് തിരിച്ചു വരുന്നു

കൊളംബോ: ജൂണിൽ യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ലെ​ഗ് സ്പിന്നർ വനിന്ദു ഹസരങ്കെ പതിനഞ്ചം​ഗ ടീമിനെ നയിക്കും. സീനിയർ ഓൾറൗണ്ടർ എയ്ഞ്ചലോ മാത്യൂസ് 2016നുശേഷം ആദ്യമായി ടി20 ലോകകപ്പ് സ്ക്വാഡിലേക്ക് തിരിച്ചു വരും. ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടി കളിക്കുന്ന മതീശ പതിരണയും ടീമിൽ ഉൾപ്പെട്ടു. നിലവിൽ പരിക്കേറ്റ് ഐപിഎലിൽനിന്ന് വിട്ടുനിൽക്കുകയാണ് താരം. ടെസ്റ്റ് ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ, ക്യാപ്റ്റൻ കുശാൽ മെൻഡിസ്, നേരത്തേ ക്യാപ്റ്റൻസിയിൽനിന്ന് മാറ്റിനിർത്തിയിരുന്ന ദസുൻ ശാനക എന്നിവരും ടീമിലുണ്ട്. സൗത്ത് ആഫ്രിക്കക്കെതിരെ ജൂൺ മൂന്നിനാണ് ശ്രീലങ്കയുടെ ആദ്യ മത്സരം.

ടീം സ്ക്വാഡ്: വനിന്ദു ഹസരങ്ക (ക്യാപ്റ്റൻ), ചരിത് അസലങ്ക (വൈസ് ക്യാപ്റ്റൻ), കുശാൽ മെൻഡിസ്, പാത്തും നിസ്സം​ഗ, കമിന്ദു മെൻഡിസ്, സധീര സമരവിക്രമ, എയ്ഞ്ചലോ മാത്യൂസ്, ദസുൻ ശാനക, ധനഞ്ജയ ഡിസിൽവ, മഹീഷ് തീക്ഷണ, ദുനിത് വെല്ലാല​ഗ്, ദുശ്മന്ദ ചമീര, നുവാൻ തുഷാര, മതീഷ പതിരണ, ദിൽഷൻ മധുശങ്ക. ട്രാവലിങ് റിസർവസ്: അശിത ഫെർണാണ്ടോ, വിജയകാന്ത് വിയാസ്കാന്ത്, ഭാനുക രാജപക്സ, ജനിത് ലിയാനേജ്.

ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക;
ഹസരങ്കെ നയിക്കും, മാത്യൂസ് തിരിച്ചു വരുന്നു
സെഞ്ച്വറിക്കരികെ വീണ് കോഹ്‌ലി, പഞ്ചാബിനെതിരെ ആർസിബിക്ക് മികച്ച സ്കോർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com