'ഒരൊറ്റ ഉപാധി'; പാകിസ്താനിൽ ക്രിക്കറ്റ് കളിക്കുന്നതിൽ ബിസിസിഐ

കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പിലും പാകിസ്താനിൽ കളിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല.
'ഒരൊറ്റ ഉപാധി'; പാകിസ്താനിൽ ക്രിക്കറ്റ് കളിക്കുന്നതിൽ ബിസിസിഐ

ഡൽഹി: ഇന്ത്യ പാകിസ്താൻ ക്രിക്കറ്റ് പരമ്പരകൾ പുഃനസ്ഥാപിക്കുന്നതിൽ നിലപാട് വ്യക്തമാക്കി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിലായാലും ഇന്ത്യയിൽ ക്രിക്കറ്റ് പരമ്പരകൾ നടത്തുന്നതായാലും ഒരൊറ്റ ഉപാധി മാത്രമാണ് മുന്നിലുള്ളതെന്ന് ബിസിസിഐ പറയുന്നു.

ഇന്ത്യൻ സർക്കാർ എന്ത് പറയുന്നുവോ അത് മാത്രമാണ് ബിസിസിഐക്ക് ചെയ്യാൻ കഴിയുക. സർക്കാർ അനുമതി നൽകിയാൽ മാത്രമെ പാകിസ്താനിലേക്ക് ടീമിനെ അയക്കാൻ ബിസിസിഐ തയ്യാറാകൂവെന്നും രാജീവ് ശുക്ല വ്യക്തമാക്കി. കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പിലും പാകിസ്താനിൽ കളിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. പിന്നാലെ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ ദിവസം ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. പാകിസ്താനിൽ നിന്നായിരുന്നു സന്ദേശം. ഇക്കാര്യത്തിൽ ലോകകപ്പിന്റെ ഉത്തരവാദിത്തമുള്ള ഏജന്‍സികളുമായി സംസാരിക്കുമെന്നായിരുന്നു ബിസിസിഐ നിലപാട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com