'കര്മ്മ എന്നൊക്കെ പറഞ്ഞാല് ഇതാണ്'; പാണ്ഡ്യയെ ബൗണ്ടറിയിലേക്ക് ഓടിച്ച് രോഹിത്, വീഡിയോ വൈറല്

വീഡിയോ രോഹിത് ശര്മ്മയുടെ ആരാധകര് ഏറ്റെടുക്കുകയും ചെയ്തു

dot image

ഹൈദരാബാദ്: ഗുജറാത്ത് ടൈറ്റന്സിനെതിരായ ആദ്യ മത്സരത്തില് മുന് ക്യാപ്റ്റന് രോഹിത് ശര്മ്മയെ മുംബൈ ഇന്ത്യന്സ് ക്യാപ്റ്റന് ഹാര്ദ്ദിക് പാണ്ഡ്യ ബൗണ്ടറി ലൈനില് ഫീല്ഡ് ചെയ്യാന് പറഞ്ഞയച്ചത് ആരാധകരുടെ പ്രതിഷേധങ്ങള്ക്ക് വഴിവെച്ചിരുന്നു. ബൗണ്ടറി ലൈന് ചൂണ്ടിക്കാട്ടി അങ്ങോട്ട് പോവാന് ആവശ്യപ്പെട്ടപ്പോള് മറുത്തൊന്നും പറയാതെ ഫീല്ഡിങ്ങിന് നില്ക്കുന്ന രോഹിത് ശര്മ്മയുടെ വീഡിയോയാണ് സോഷ്യല് മീഡിയയില് വൈറലായത്. എന്നാല് സണ്റൈസേഴ്സിനെതിരായ രണ്ടാം മത്സരത്തില് ഇതിന് നേരെ മറിച്ചാണ് സംഭവിച്ചത്.

രണ്ടാം മത്സരത്തില് മുംബൈയുടെ ബൗളര്മാരെ സണ്റൈസേഴ്സ് അടിച്ചുപറത്തിയതോടെ ഫീല്ഡ് പ്ലേസ്മെന്റ് രോഹിത്തിന് ഏറ്റെടുക്കേണ്ടിവന്നു. രോഹിത്തില് നിന്ന് നിര്ദ്ദേശങ്ങള് സ്വീകരിച്ച് ബൗണ്ടറി ലൈനിലേക്ക് ഫീല്ഡ് ചെയ്യാന് ഓടുന്ന പാണ്ഡ്യയുടെ വീഡിയോ സോഷ്യല് മീഡിയയില് പ്രചരിക്കുന്നുണ്ട്. വീഡിയോ രോഹിത് ശര്മ്മയുടെ ആരാധകര് ഏറ്റെടുക്കുകയും ചെയ്തു.

ആദ്യ മത്സരത്തിലെ പരാജയത്തോടെ ഹാര്ദ്ദിക്കിന്റെ അഹങ്കാരം ഒന്നു മയപ്പെട്ടെന്നാണ് ആരാധകരുടെ പ്രതികരണം. ഇത് കര്മ്മയാണെന്നും ആരാധകര് പറയുന്നുണ്ട്. സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില് മുംബൈ ഇന്ത്യന്സ് പരാജയം വഴങ്ങിയിരുന്നു. ഐപിഎല്ലിലെ റെക്കോര്ഡ് വിജയലക്ഷ്യമായ 277 റണ്സിലേക്ക് ബാറ്റുവീശിയ മുംബൈ നന്നായി പൊരുതിയെങ്കിലും 31 റണ്സകലെ പരാജയം വഴങ്ങുകയായിരുന്നു.

dot image
To advertise here,contact us
dot image