ഇന്ത്യയ്ക്ക് ഡേ നൈറ്റ് ടെസ്റ്റ്; ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരം പകലും രാത്രിയുമായി

തുടർച്ചയായ മൂന്നാം തവണയും ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ഇന്ത്യയ്ക്ക് ഡേ നൈറ്റ് ടെസ്റ്റ്; ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരം പകലും രാത്രിയുമായി

അഡ്‌ലൈഡ്: ഈ വർഷം നവംബറിൽ ഇന്ത്യ ഓസ്ട്രേലിയയിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പര കളിക്കാനൊരുങ്ങുകയാണ്. നവംബർ 22ന് പെർത്തിലാണ് ആദ്യ ടെസ്റ്റ് നടക്കുക. പരമ്പരയിൽ ഒരു ടെസ്റ്റ് പകലും രാത്രിയുമായി നടക്കും. ഡിസംബർ ആറിന് അഡ്‌ലൈഡ് ഓവലിൽ തുടങ്ങുന്ന രണ്ടാം ടെസ്റ്റാണ് പകലും രാത്രിയുമായി നടക്കുക.

2022 മാർച്ചിൽ ശ്രീലങ്കയ്ക്കെതിരെ ബെം​ഗളൂരുവിലാണ് ഇന്ത്യ ഒടുവിൽ ഡേ നൈറ്റ് ടെസ്റ്റ് കളിച്ചത്. ഓസ്ട്രേലിയയിൽ തുടർച്ചയായ മൂന്നാം തവണയും ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 1991-92ന് ശേഷം ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ അഞ്ച് ടെസ്റ്റ് ഉൾപ്പെടുത്തുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

ഇന്ത്യയ്ക്ക് ഡേ നൈറ്റ് ടെസ്റ്റ്; ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരം പകലും രാത്രിയുമായി
ഹാർദ്ദിക്ക് ആദ്യ ഓവർ എറിഞ്ഞാൽ കുഴപ്പമെന്ത്?; വിശദീകരണവുമായി പൊള്ളാർഡ്

ഡിസംബർ 14 മുതൽ 18 വരെ ബ്രിസ്ബെയ്ൻ മൂന്നാം ടെസ്റ്റിന് വേദിയാകും. ഡിസംബർ 26 മുതൽ 30 വരെ നടക്കുന്ന ബോക്സിം​ഗ് ഡേ ടെസ്റ്റിന് മെൽബൺ വേദിയാകും. ജനുവരി മൂന്ന് മുതൽ ഏഴ് വരെ സിഡ്നിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ് നടക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com