സൂര്യകുമാറിന് തിരിച്ചടി, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയില്ല; ഹൃദയഭേദകമെന്ന് താരം

മാർച്ച് 24ന് ​ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ ഐപിഎല്ലിലെ ആദ്യ മത്സരം.
സൂര്യകുമാറിന് തിരിച്ചടി, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയില്ല; ഹൃദയഭേദകമെന്ന് താരം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ആദ്യ മത്സരങ്ങൾ സൂര്യകുമാർ യാദവിന് നഷ്ടമായേക്കും. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ കായികക്ഷമതാ ടെസ്റ്റിൽ താരം പരാജയപ്പെട്ടു. ഇതോടെ താരത്തിന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്നാണ് സൂചന. മാർച്ച് 21ന് നടക്കുന്ന അടുത്ത ടെസ്റ്റിൽ വിജയിച്ചാൽ മാത്രമെ സൂര്യകുമാർ യാദവിന് ഐപിഎല്ലിലെ ആദ്യം മത്സരം കളിക്കാൻ കഴിയു.

മാർച്ച് 24ന് ​ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ ഐപിഎല്ലിലെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ശേഷം സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. സ്പോർട്സ് ഹെർണിയയെ തുടർന്ന് താരം ജർമ്മനിയിൽ ചികിത്സയിലായിരുന്നു.

സൂര്യകുമാറിന് തിരിച്ചടി, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയില്ല; ഹൃദയഭേദകമെന്ന് താരം
'ഐപിഎല്ലിൽ റൺസടിക്കും... വിരാട് കോഹ്‌ലി, താങ്കളെ ട്വന്റി 20 ലോകകപ്പിൽ വേണം'

ഐപിഎൽ മത്സരങ്ങൾ നഷ്ടമാകുന്ന സാഹചര്യത്തോട് ഹൃദയഭേദകമെന്നാണ് താരം പ്രതികരിച്ചത്. സൂര്യകുമാറിന്റെ തിരിച്ചുവരവിനായി മുംബൈ ഇന്ത്യൻസും കാത്തിരിക്കുയാണ്. ഏതാനും വർഷങ്ങളായി മുംബൈ മധ്യനിരയിലെ നിർണായക സാന്നിധ്യമാണ് സൂര്യകുമാർ യാദവ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com