അന്ന് ​ഗെയ്ലിനെ വീഴ്ത്തിയത് എന്റെ കരിയർ മാറ്റി മറിച്ചു; രവിചന്ദ്രൻ അശ്വിൻ

മുത്തയ്യ മുരളീധരനുള്ള ടീമിൽ നെറ്റ്സിൽ പന്തെറിയുക മാത്രമായിരുന്നു തന്റെ ജോലി.
അന്ന് ​ഗെയ്ലിനെ വീഴ്ത്തിയത് എന്റെ കരിയർ മാറ്റി മറിച്ചു; രവിചന്ദ്രൻ അശ്വിൻ

ജയ്പൂർ: ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ പ്രസിദ്ധമായിരുന്നു എം എസ് ധോണിയും രവിചന്ദ്രൻ അശ്വിനും തമ്മിലുള്ള സൗഹൃദം. ഇരുതാരങ്ങളും വർഷങ്ങളോളം ഒരുമിച്ച് കളിച്ചു. ഇന്ത്യൻ ടീമിലും ചെന്നൈ ടീമിലുമായി സൗഹൃദം പങ്കിട്ടു. പക്ഷേ ധോണി ഇപ്പോഴും ചെന്നൈയിൽ തുടരുകയാണ്. അശ്വിൻ രാജസ്ഥാൻ റോയൽസിലെത്തി. എന്നാൽ തന്റെ കരിയറിലെ നിർണായ വിക്കറ്റ് എതെന്ന് വെളിപ്പെടുത്തുകയാണ് അശ്വിൻ ഇപ്പോൾ.

2011ലെ ഐപിഎല്ലിന്റെ ഫൈനൽ വേദി. റോയൽ ചലഞ്ചേഴ്സും ചെന്നൈ സൂപ്പർ കിം​ഗ്സും നേർക്കുനേർ വന്നു. സീസണിൽ രണ്ട് സെഞ്ച്വറിയും മൂന്ന് അർദ്ധ സെഞ്ച്വറിയും ഉൾപ്പടെ തകർപ്പൻ ഫോമിലായിരുന്നു ക്രിസ് ​ഗെയ്ൽ. ഫൈനലിൽ ​ഗെയിലിനെ വീഴ്ത്തിയാൽ ജയിക്കാമെന്നതായിരുന്നു സ്ഥിതി.

അന്ന് ​ഗെയ്ലിനെ വീഴ്ത്തിയത് എന്റെ കരിയർ മാറ്റി മറിച്ചു; രവിചന്ദ്രൻ അശ്വിൻ
ജമാൽ മുസിയാലയ്ക്ക് ഇരട്ട ഗോൾ, ഹാരി കെയ്ന് റെക്കോർഡ്; ഗോൾ മഴ പെയ്യിച്ച് ബയേൺ

രണ്ടാമതാണ് റോയൽ ചലഞ്ചേഴ്സ് ബാറ്റ് ചെയ്യാനെത്തിയത്. എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ധോണി ആദ്യ ഓവർ എറിയാൻ അശ്വിനെ പന്തേൽപ്പിച്ചു. നാലാം പന്തിൽ തന്നെ ​ഗെയ്ലിനെ വീഴ്ത്തി അശ്വിൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. പിന്നാലെ ചെന്നൈ സൂപ്പർ കിം​ഗ്സിലും ഇന്ത്യൻ ടീമിലും അശ്വിൻ നിർണായക സാന്നിധ്യമായി മാറി.

അന്ന് ​ഗെയ്ലിനെ വീഴ്ത്തിയത് എന്റെ കരിയർ മാറ്റി മറിച്ചു; രവിചന്ദ്രൻ അശ്വിൻ
ചെന്നൈ സൂപ്പർ കിംഗ്സിന് വീണ്ടും തിരിച്ചടി; കോൺവേയ്ക്ക് പിന്നാലെ പതിരാനയ്ക്കും പരിക്ക്

ഈ വിക്കറ്റാണ് തന്റെ കരിയർ മാറ്റിമറിച്ചതെന്ന് അശ്വിൻ പറയുന്നു. 2008ൽ തന്നെ താൻ ചെന്നൈ ടീമിലെത്തി. മുത്തയ്യ മുരളീധരനുള്ള ടീമിൽ നെറ്റ്സിൽ പന്തെറിയുക മാത്രമായിരുന്നു തന്റെ ജോലി. അന്ന് വീഴ്ത്തിയ ​ഗെയ്ലിന്റെ വിക്കറ്റ് ഇന്നും ക്രിക്കറ്റ് ലോകത്ത് ചർച്ചയാണെന്നും അശ്വിൻ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com