രഞ്ജി ട്രോഫിയിൽ വിദർഭ പൊരുതുന്നു; ആവേശകരമായ അന്ത്യത്തിലേക്ക്

പുറത്താകാതെ നിൽക്കുന്ന ക്യാപ്റ്റൻ അക്ഷയ് വാഡ്കറിലാണ് വിദർഭയുടെ രഞ്ജി കിരീടത്തിന്റെ പ്രതീക്ഷകൾ മുഴുവൻ.
രഞ്ജി ട്രോഫിയിൽ വിദർഭ പൊരുതുന്നു; ആവേശകരമായ അന്ത്യത്തിലേക്ക്

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്. കലാശപ്പോര് നാല് ദിവസം പിന്നിടുമ്പോൾ വിദർഭ അഞ്ച് വിക്കറ്റിന് 248 റൺസെന്ന നിലയിലാണ്. വിദർഭ സംഘത്തിന് വിജയത്തിനായി ഒരു ദിവസം ബാക്കി നിൽക്കെ 290 റൺസ് കൂടെ വേണം. 56 റൺസുമായി പുറത്താകാതെ നിൽക്കുന്ന ക്യാപ്റ്റൻ അക്ഷയ് വാഡ്കറിലാണ് വിദർഭയുടെ രഞ്ജി കിരീടത്തിന്റെ പ്രതീക്ഷകൾ മുഴുവൻ.

വിക്കറ്റ് നഷ്ടമില്ലാതെ 10 എന്ന നിലയിലാണ് നാലാം ദിനം വിദർഭ ബാറ്റിം​ഗ് പുഃനരാരംഭിച്ചത്. 538 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വിദർഭ സംഘം എളുപ്പം കീഴടങ്ങില്ലെന്ന് ഉറപ്പിച്ച പോരാട്ടമായിരുന്നു കാഴ്ചവെച്ചത്. അത്ഥർവ തായിഡെ 32, ധ്രുവ് ഷോറെ 28, അമൻ മൊഖഡെ 32 എന്നിവർ ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്തു.

രഞ്ജി ട്രോഫിയിൽ വിദർഭ പൊരുതുന്നു; ആവേശകരമായ അന്ത്യത്തിലേക്ക്
താരങ്ങളുടെ ഐപിഎൽ പിന്മാറ്റം; ബിസിസിഐക്ക് പരാതി നൽകാൻ ഫ്രാഞ്ചൈസികൾ

മധ്യനിരയിൽ കരുൺ നായർ 74 റൺസുമായി ടോപ് സ്കോററായി. മത്സരം അവസാനിക്കുമ്പോൾ 11 റൺസെടുത്ത ഹർഷ് ദൂബെയാണ് വാഡ്കറിന് കൂട്ടായി ക്രീസിലുള്ളത്. മുംബൈ നിരയിൽ തനുഷ് കോട്യാനും മുഷീർ ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com