
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില് വിജയത്തിലേക്കടുക്കുകയാണ് ഇന്ത്യ. രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള് വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്സെന്ന നിലയിലാണ്. 192 റണ്സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യക്കായി ക്യാപ്റ്റന് രോഹിത് ശര്മയും യശസ്വി ജയ്സ്വാളും മിന്നല് തുടക്കമാണ് നല്കിയത്. 27 പന്തില് നിന്ന് നാല് ബൗണ്ടറിയടക്കം 24 റണ്സെടുത്ത് ഹിറ്റ്മാനും 21 പന്തില് ഒരു ബൗണ്ടറി സഹിതം 16 റണ്സ് നേടിയ ജയ്സ്വാളുമാണ് ക്രീസില്.
മൂന്നാം ദിനം ഇന്ത്യയുടേത്; തുടക്കം മിന്നിച്ച് ഹിറ്റ്മാനും ജയ്സ്വാളും, ജയിക്കാന് 152 റണ്സ്രണ്ടാം ഇന്നിങ്സിലെ വെടിക്കെട്ട് തുടക്കത്തോടെ തകര്പ്പന് റെക്കോര്ഡാണ് ഇന്ത്യന് നായകനെ തേടിയെത്തിയത്. മൂന്നാം ദിനം പുറത്താകാതെ 24 റണ്സെടുത്തതോടെ ടെസ്റ്റ് ക്രിക്കറ്റില് 4000 റണ്സെന്ന നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് രോഹിത് ശര്മ്മ. 57 മത്സരങ്ങളില് നിന്ന് 99 ഇന്നിങ്സുകളില് നിന്നാണ് ഹിറ്റ്മാന് ഈ നേട്ടം സ്വന്തമാക്കിയത്.
Another milestone with the bat for the #TeamIndia Captain 🙌
— BCCI (@BCCI) February 25, 2024
Rohit Sharma completes 4000 runs in Tests 👏👏
Follow the match ▶️ https://t.co/FUbQ3MhXfH #INDvENG | @IDFCFIRSTBank | @ImRo45 pic.twitter.com/4Pi5HPnRMR
ടെസ്റ്റ് ക്രിക്കറ്റില് 4000 റണ്സെന്ന നേട്ടത്തിലെത്തിച്ചേരുന്ന 17-ാം ഇന്ത്യന് താരമാണ് രോഹിത് ശര്മ്മ. ഇന്ത്യന് താരങ്ങളില് ഈ റെക്കോര്ഡ് അതിവേഗം സ്വന്തമാക്കുന്ന പത്താമത്തെ താരവും ഹിറ്റ്മാനാണ്. 79 ഇന്നിങ്സുകളില് നിന്ന് 4000 ടെസ്റ്റ് റണ്സ് പൂര്ത്തിയാക്കിയ വീരേന്ദര് സേവാഗാണ് അതിവേഗം റെക്കോര്ഡിലെത്തിച്ചേര്ന്ന ഇന്ത്യന് താരം.