ക്രിക്കറ്റിൽ ഇനിയുണ്ടാകുമോ കോഹ്‌ലി-ആൻഡേഴ്സൺ പോരാട്ടം?

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ താരമാണ് ആൻഡേഴ്സൺ.
ക്രിക്കറ്റിൽ ഇനിയുണ്ടാകുമോ കോഹ്‌ലി-ആൻഡേഴ്സൺ പോരാട്ടം?

ഇം​ഗ്ലണ്ട് പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകളിലും വിരാട് കോഹ്‌ലി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് താരം ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും സമാന കാരണത്താൽ കോഹ്‌ലി കളിച്ചിരുന്നില്ല. ഇന്ത്യൻ ഇതിഹാസത്തിന്റെ കരിയറിൽ ആദ്യമായാണ് സ്വന്തം നാട്ടിലെ ടെസ്റ്റ് പരമ്പരയിൽ നിന്നും പൂർണമായി വിട്ടുനിൽക്കുന്നത്. ഇതോടെ ജെയിംസ് ആൻഡേഴ്സൺ - വിരാട് കോഹ്‌ലി പോരാട്ടങ്ങൾക്ക് അവസാനമായെന്നാണ് ആരാധകരുടെ പ്രതികരണം.

41കാരനായ ആൻഡേഴ്സൺ‍ ഇനിയൊരിക്കൽ കൂടി ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് പരമ്പര കളിക്കാൻ ഇടയില്ല. അഞ്ച് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ആൻഡേഴ്സണ് ടെസ്റ്റിൽ 700 വിക്കറ്റ് നേട്ടം തികയ്ക്കാം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ താരമാണ് ഇം​ഗ്ലണ്ട് പേസർ. കൂടുതൽ വിക്കറ്റ് നേടിയ പേസറും ആൻഡേഴ്സൺ ആണ്.

ക്രിക്കറ്റിൽ ഇനിയുണ്ടാകുമോ കോഹ്‌ലി-ആൻഡേഴ്സൺ പോരാട്ടം?
അതിവേ​ഗം മാറിയ അർജന്റീനൻ താരം; എൻസോ ഫെർണാണ്ടസിന് പിറന്നാൾ

ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയത്. 133 മത്സരങ്ങളിൽ 800 വിക്കറ്റുകളാണ് മുരളീധരൻ വീഴ്ത്തിയത്. ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണാണ് പട്ടികയിലെ രണ്ടാമൻ. 145 മത്സരങ്ങളിൽ നിന്ന് വോൺ 708 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com