'ചര്‍ക്കയില്‍ നൂല് നൂറ്റത് പുതിയ അനുഭവം'; സബര്‍മതി ഗാന്ധി ആശ്രമം സന്ദര്‍ശിച്ച് സല്മാന് ഖാന്
30 Nov 2021 5:35 AM GMT
ഫിൽമി റിപ്പോർട്ടർ

അഹമ്മദാബാദിലെ സബര്‍മതി ഗാന്ധി ആശ്രമം സന്ദര്‍ശിച്ച് നടന് സല്മാന് ഖാന്. ചര്‍ക്കയില്‍ നൂല് നൂല്ക്കുന്ന സല്‍മാന്റെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 'ആന്റിം ദി ഫൈനല്‍ ട്രൂത്തി'ന്റെ പ്രമോഷന്റെ ഭാഗമായായി ആയിരുന്നു താരം ഇവിടെയെത്തിയത്. ചിത്രത്തിന്റെ സംവിധായകന് മഹേഷ് മഞ്ജേക്കറും സല്‍മാനൊപ്പം ഉണ്ടായിരുന്നു.
'ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ സ്ഥലം ഒരിക്കലും മറക്കില്ല. ആദ്യമായി ചര്‍ക്ക ഉപയോഗിച്ചത് പുതിയ അനുഭവമായിരുന്നു. രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും സബര്‍മതി സന്ദര്‍ശിക്കാനും ഒരുപാട് പഠിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'. എന്ന് സന്ദര്‍ശ പുസ്തകത്തില്‍ ഒപ്പിട്ട് സല്മാന് കുറിച്ചു.
നവംബര്‍ 26നാണ് ആന്റിം: ദി ഫൈനല്‍ ട്രൂത്ത് റിലീസ് ചെയ്തത്. ചിത്രം പുറത്തിറങ്ങിയതില്‍ ആരാധകരുടെ ആഘോഷം കൈവിട്ടുപോകുന്നത് തടയാന്‍ സല്മാന് രംഗത്തെത്തിയിരുന്നു. തീയേറ്ററിന് മുന്നിലെ തന്റെ ഫഌ്സില്‍ പാലഭിഷേകം നടത്തിയ ആരാധകരുടെ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.
'ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര് ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫഌ്സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്. പാല് നല്‍കണമെന്ന് അത്ര ആഗ്രഹിമുണ്ടെങ്കില്‍ നിങ്ങള്‍ അത് ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക' ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചു.