ഇന്ത്യയിലെ ഫാനുകള്‍ക്ക് 3 ബ്ലേഡ്, അമേരിക്കയിലെ ഫാനുകള്‍ക്ക് 4,5 ബ്ലേഡുകള്‍; കാരണം അറിയാമോ?

ഫാനിലെ ബ്ലേഡിന്റെ കാര്യത്തിലുള്ള ഈ വ്യത്യാസത്തിന് പിന്നില്‍ പല കാരണങ്ങളുണ്ട്

കാലങ്ങളായി എല്ലാവരും കാണുന്ന കാര്യമാണ് വീടുകളിലെ ഫാനുകള്‍ക്കെല്ലാം മൂന്ന് ബ്ലേഡ് ഉള്ളത്. ഇത് നമ്മുടെ നാട്ടിലെ കാര്യമാണ് കേട്ടോ. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഫാനുകള്‍ക്ക് 4,5 ബ്ലേഡുകള്‍ ഉണ്ടാവും. അതെന്താണ് രാജ്യം മാറുമ്പോള്‍ ഇങ്ങനെ ഒരു വ്യത്യാസം എന്നല്ലേ?. ഇത് വെറും ഡിസൈനിന്റെ ഭാഗമല്ല, ഈ വ്യത്യാസത്തിന് പിന്നില്‍ സാങ്കേതികമായ പല കാരണങ്ങളുണ്ട്.

പല ഇന്ത്യന്‍ വീടുകളിലും എസിയെക്കാള്‍ കൂടുതല്‍ ഫാന്‍ ആണ് ഉപയോഗിക്കുന്നത് അല്ലേ?.

സാധാരണയായി ഇന്ത്യയിലെ കാലാവസ്ഥ ചൂടുള്ളതും ഈര്‍പ്പമുള്ളതും ആണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. അതിനാല്‍ ആളുകള്‍ക്ക് ശക്തമായ നേരിട്ടുള്ള കാറ്റ് ആവശ്യമാണ്. വേനല്‍ക്കാലത്ത് തണുപ്പും ഈര്‍പ്പവും ലഭിക്കണമെങ്കില്‍ ശക്തമായ വായൂപ്രവാഹം ആവശ്യമാണ്. മൂന്ന് ബ്ലേഡുകളുള്ള ഫാനിന് ഭാരം കുറവായതിനാല്‍ അവയ്ക്ക് വേഗത്തില്‍ കറങ്ങാനും കൂടുതല്‍ വായൂ താഴേക്ക് തള്ളാനും കളിയും. ഇത് കുറഞ്ഞ വൈദ്യുതിയില്‍ കൂടുതല്‍ തണുപ്പ് നല്‍കാനും ഊര്‍ജ്ജം ലാഭിക്കാനും സഹായിക്കുന്നു.

എന്നാല്‍ പല അമേരിക്കന്‍ വീടുകളിലും എസി ഉണ്ട്, മാത്രമല്ല ഈ രാജ്യങ്ങളില്‍ കഠിനമായ ചൂടും കുറവാണ്. അവിടെ ഫാനിന്റെ ഉപയോഗം തണുപ്പിക്കല്‍ വേണ്ടി മാത്രമല്ല. മുറിയിയുടെ പല ഭാഗങ്ങളില്‍ എസി തുല്യമായി വിതരണം ചെയ്യുകയാണ്. 4 അല്ലെങ്കില്‍ 5 ബ്ലേഡുകളുള്ള ഫാനുകള്‍ കൂടുതല്‍ സുഗമമായി പ്രവര്‍ത്തിക്കുകയും മുറിയില്‍ തണുപ്പ് നന്നായി വ്യാപിപ്പിക്കുകയും ചെയ്യും.

ബ്ലേഡുകളുടെ എണ്ണവും പ്രകടനവും തമ്മിലുള്ള ബന്ധം

ഫാനില്‍ കൂടുതല്‍ ബ്ലേഡുകള്‍ ഉള്ളതിനാല്‍ വായു പ്രതിരോധം വര്‍ദ്ധിക്കും. ഇത് ഫാനിന്റെ വേഗത ചെറുതായി കുറയ്ക്കുന്നു. പക്ഷേ കൂടുതല്‍ സന്തുലിതവും സുഗമവുമായ വായുപ്രവാഹത്തിന് സഹായിക്കുന്നു. മറുവശത്ത്, ബ്ലേഡുകളുള്ള എണ്ണം കുറവുള്ള ഫാനുകള്‍ വേഗത്തില്‍ കറങ്ങുകയും ശക്തമായി വായു ചുറ്റുപാടുകളില്‍ വ്യാപിപ്പിക്കുകയും ചെയ്യുന്നു.

വൈദ്യുതി ഉപഭോഗവും കാര്യക്ഷമതയും

മോട്ടോറില്‍ ലോഡ് കുറവായതിനാല്‍ ത്രീ-ബ്ലേഡ് ഫാനുകള്‍ പൊതുവെ കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ളവയാണ്. എന്നാല്‍ അഞ്ച്-ബ്ലേഡ് ഫാനുകള്‍ പ്രവര്‍ത്തിക്കാന്‍ അല്‍പ്പം കൂടുതല്‍ വൈദ്യുതി ആവശ്യമായി വന്നേക്കാം. അതിനാല്‍, ഊര്‍ജ്ജ ലാഭം നിര്‍ണായകമായിട്ടുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍, ത്രീ-ബ്ലേഡ് ഫാനുകള്‍ കൂടുതല്‍ ജനപ്രിയമാണ്.

ഡിസൈനിലെ മേന്‍മ

പാശ്ചാത്യ രാജ്യങ്ങള്‍ ഇന്റീരിയര്‍ ഡിസൈനിന് പ്രത്യേക ശ്രദ്ധ നല്‍കുന്നു. അഞ്ച് ബ്ലേഡ് ഫാനുകള്‍ കൂടുതല്‍ ആകര്‍ഷകവും പ്രീമിയം ലുക്കും ഉള്ളതിനാല്‍ അവയ്ക്ക് അവിടെ കൂടുതല്‍ ഡിമാന്‍ഡ് ഉണ്ട്. എന്നാല്‍ ഇന്ത്യയില്‍, ഉപയോഗക്ഷമതയ്ക്കും വിലയ്ക്കും മുന്‍ഗണന നല്‍കുന്നു. മൂന്ന് ബ്ലേഡും അഞ്ച് ബ്ലേഡും ഉള്ള സീലിംഗ് ഫാനുകള്‍ തമ്മിലുള്ള വ്യത്യാസം കാഴ്ചയെ മാത്രമല്ല, ആവശ്യങ്ങളുടെയും സാഹചര്യങ്ങളുടെയും പ്രവര്‍ത്തനമാണ്. ഇന്ത്യയില്‍ ശക്തമായ വായുപ്രവാഹവും ഊര്‍ജ്ജ കാര്യക്ഷമതയും അനിവാര്യമാണെങ്കിലും, യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ സുഖസൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. അതുകൊണ്ടാണ് രണ്ട് രാജ്യങ്ങളിലും വ്യത്യസ്ത തരം ഫാനുകള്‍ ഉപയോഗിക്കുന്നത്.

Content Highlights : Fans in India have 3 blades, while fans in the US have 4.5 blades; do you know the reason? There are many reasons behind this difference in the number of blades in the fan.

To advertise here,contact us