സ്മാര്‍ട്ട് ഫോണുകള്‍ പല നിറങ്ങളില്‍ ലഭിക്കുമ്പോള്‍ അവയുടെ ചാര്‍ജറുകള്‍ക്ക് മാത്രമെന്താണ് വെളുപ്പ് നിറമോ കറുപ്പ് നിറമോ ഉള്ളത്. ഫോണുകളുടെ നിറങ്ങള്‍ പോലെതന്നെ ചാര്‍ജറുകള്‍ക്കും വ്യത്യസ്ത നിറങ്ങളായാല് കാണാന്‍ എന്ത് ഭംഗിയായിരിക്കും അല്ലേ? .നിസ്സാരമെന്ന് തോന്നുന്ന ഇക്കാര്യത്തിന് പിന്നില്‍ ബുദ്ധിപരമായ പല കാരണങ്ങളുണ്ട്.
കറുപ്പോ വെളുപ്പോ നിറം തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ചൂട് നിയന്ത്രിക്കലാണ്. ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ചാര്‍ജറുകള്‍ സാധാരണയായി ചൂടാകാറുണ്ട്. പക്ഷേ ഈ രണ്ട് നിറങ്ങളും ചൂട് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ചാര്‍ജര്‍ അമിതമായി ചൂടായുണ്ടാകുന്ന അപകടങ്ങള്‍ ഇതുമൂലം ഒഴിവാകും.
ചാര്‍ജറുകള്‍ക്ക് ഈ നിറങ്ങളുള്ളതിന് പിന്നിലെ മറ്റൊരു പ്രധാന കാരണം അതിന്റെ ഉത്പാദന ക്ഷമതയും ചെലവുമാണ്. സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ദശലക്ഷക്കണക്കിന് ചാര്‍ജറുകളാണ് നിര്‍മ്മിക്കുന്നത്. കറുപ്പോ വെള്ളയോ നിറത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ചാര്‍ജറുകളുടെ നിര്‍മ്മാണം ലളിതവും വിലകുറഞ്ഞതുമായി നിലനിര്‍ത്തുന്നു. ഈ രണ്ട് നിറങ്ങളുടെ നിര്‍മ്മാണത്തിന് അധിക ചായങ്ങളോ രാസവസ്തുക്കളോ ആവശ്യമില്ല. മാത്രമല്ല ഇവ നിര്‍മ്മിക്കുന്ന സമയത്ത് യന്ത്രങ്ങള്‍ ഇടയ്ക്കിടെ വൃത്തിയാക്കേണ്ട ആവശ്യമില്ല. ഇത് സമയവും പണവും ലാഭിക്കുന്നു.
കറുപ്പും വെളുപ്പും നിറത്തിലുള്ള ചാര്‍ജറുകള്‍ ഉപയോക്തൃ സൗഹൃദമാണ്. ഓരോ ഫോണിനും അനുയോജ്യമായ നിറങ്ങളില്‍ ചാര്‍ജറുകള്‍ വന്നാല്‍ കേടായ ചാര്‍ജര്‍ മാറ്റിസ്ഥാപിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കറുപ്പും വെള്ളയും പോലുള്ള ന്യൂട്രല്‍ നിറങ്ങളാകുമ്പോള് അവ ഫോണുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന ആശങ്ക വേണ്ട.
വിപണിയില്‍ എത്തുന്നതിന് മുന്‍പ് ചാര്‍ജറുകള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്, അഗ്നി സുരക്ഷ തുടങ്ങിയ പരിശോധനകള്‍ക്ക് വിധേയമാകുന്നു. കറുപ്പ് അല്ലെങ്കില്‍ വെള്ള പ്ലാസ്റ്റിക്, പൊള്ളലേറ്റ പാടുകള്‍, പുക, ഉരുകല്‍ ഇവയൊക്കെ കണ്ടെത്താന്‍ എളുപ്പമാണ്. ചുരുക്കത്തില്‍ കറുപ്പും വെളുപ്പും ചാര്‍ജറുകള്‍ സുരക്ഷ,ചെലവ്, ചൂട് നിയന്ത്രണം, സൗകര്യം എന്നിവയ്ക്കെല്ലാം ഉപകാരപ്പെട്ടതാണ്.
Content Highlights : Why are most chargers and their cables available in the market black or white?