ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്നിന്ന് കോളുകള് വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്ക്കുമ്പോഴായിരിക്കും ഫോണ് റിങ് ചെയ്യുന്നത്. കോള് അറ്റന്് ചെയ്യുമ്പോഴായിരിക്കും അത് മാര്ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ ഗതിയില് ഇതില് നിന്ന് രക്ഷപെടാന് കോളുകള് കട്ട് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ആണ് പലരും ചെയ്യാറ്. അങ്ങനെ ചെയ്താലും പിന്നെയും കോളുകള് വന്നുകൊണ്ടിരിക്കും. മിക്കവര്ക്കും തന്നെ ശല്യമായ ഈ സ്പാം കോളുകള് എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് ചില കാര്യങ്ങളിതാ…ഇത്തരം കോളുകള് എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് സോഷ്യല് മീഡിയ ഉപയോക്താവായ ചിദാനന്ദ് ത്രിപാഠി എന്നയാള് എക്സില് പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്.
നിങ്ങളുടെ ഫോണ് നമ്പറുകള് പലപ്പോഴും 'ഡാറ്റ ബ്രോക്കര്മാര്' വ്യക്തിഗത വിവരങ്ങള്ക്കൊപ്പം കോള്സെന്ററുകള്ക്ക് വില്ക്കുന്നുണ്ടെന്നാണ് ചിദാനന്ദ് ത്രിപാഠി പറയുന്നത്. യുഎസ് നാഷണല് ഡുനോട്ട് കോള് രജിസ്ട്രിയില് നമ്പറുകള് രജിസ്റ്റര് ചെയ്യുന്നതില് തുടങ്ങി ഏഴ് മാര്ഗ്ഗങ്ങളെക്കുറിച്ചാണ് പോസ്റ്റില് പറയുന്നത്.
ഉപയോക്താക്കള് അവരുടെ സ്മാര്ട്ട് ഫോണുകളില് ബില്റ്റ് ഇന് സ്പാം ഫില്റ്ററുകള് പ്രവര്ത്തനക്ഷമമാക്കേണ്ടതുണ്ട്. ഇത് 80 ശതമാനം വരെ അനാവശ്യകോളുകള് വരുന്നത് തടയാന് സഹായിക്കും. അതുകൊണ്ട് ഫോണിന്റെ ബില്റ്റ് ഇന് സ്പാം ബ്ലോക്കര് ഫില്റ്ററുകള് പ്രവര്ത്തനക്ഷമമാക്കേണ്ടതുണ്ട്.
സംശയാസ്പദമായ നമ്പറുകള് തിരിച്ചറിയുന്നതിനോ സ്വയമേ ബ്ലോക്ക് ചെയ്യുന്നതിനോ വേണ്ടി റോബോ കില്ലര്, നോനോറോബോസ, ട്രൂകോളര് പോലെയുള്ള സ്പാം ബ്ലോക്കിംഗ് ആപ്പുകള് ഇന്സ്റ്റാള് ചെയ്യുക.
സ്പോക്കിയോ, വൈറ്റ് പേജുകള് പോലുള്ള പ്ലാറ്റ്ഫോമുകള് ഒഴിവാക്കുക. ഇത് സ്പാം കോളുകള് 70 ശതമാനംവരെ കുറയ്ക്കാന് സഹായിക്കും.
ഫോണിലേക്ക് വരുന്ന അജ്ഞാത കോളുകള്ക്ക് മറുപടി നല്കാതിരിക്കാന് ശ്രദ്ധിക്കുക. അറിയാതെ ബട്ടണ് അമര്ത്തുകയോ call back എന്ന ഓപഷന് കൊടുക്കുകയോ ചെയ്താല് നിങ്ങളുടെ നമ്പര് സജീവമാണെന്ന് അവരുടെ AI യെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.
5 ഓണ്ലൈന് സൈന് ആപ്പുകള്ക്കായി ഡിസ്പോസിബിള് നമ്പറുകള് ഉപയോഗിത്തുക.
6 ആവശ്യമില്ലാത്തതാണെങ്കില് അന്താരാഷ്ട്ര കോളുകള് തടയുക.
7 എല്ലാ സ്പാം കോളുകളും FTC (federal trade commission) യില് റിപ്പോര്ട്ട് ചെയ്യുക.
ഈ ഏഴ് ഘട്ടങ്ങളും പാലിക്കുകയാണെങ്കില് ആഴ്ചകള്ക്കുള്ളില് സ്പാം കോളുകള് കുത്തനെ കുറയുന്നത് അറിയാന് സാധിക്കും.