വാട്‌സ്ആപ്പ് ചാറ്റുകള്‍ നഷ്ടപ്പെടാതെ തന്നെ ഫോണ്‍ സ്‌റ്റോറേജ് ക്ലിയര്‍ ചെയ്യാനുള്ള വഴി അറിയണോ?

പുതിയ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ നിങ്ങളുടെ ഫോണിലെ സ്റ്റോറേജ് തീരുന്നുണ്ടോ?. പരിഹാര മാര്‍ഗ്ഗമുണ്ട്

ഫോണില്‍ സ്‌റ്റോറേജ് ഇല്ല എന്ന് പരാതിപ്പെടാറുണ്ടോ?. ഈ പ്രശ്‌നത്തിന്റെ പകുതി ഭാഗവും വാട്‌സ്ആപ്പില്‍ വന്നുനിറയുന്ന ഫോട്ടോകളും വീഡിയോകളും കൊണ്ടാണ് സംഭവിക്കുന്നത്. വര്‍ഷങ്ങളായുള്ള ഫോട്ടോകള്‍, വോയിസ് നോട്ടുകള്‍, മീമുകള്‍, വീഡിയോകള്‍ എന്നിവയെല്ലാം സ്റ്റോറേജ് സ്‌പേസില്‍ കുന്നുകൂടി കിടക്കുന്നുണ്ടാകും. ഇതില്‍ പലതും ഒഴിവാക്കാനാവാത്തവിധം പ്രാധാന്യമുള്ളതും ആവാം. അപ്പോള്‍പ്പിന്നെ എങ്ങനെയാണ് ഫോണിലെ സ്‌റ്റോറേജ് പ്രശ്‌നം പരിഹരിക്കുന്നത്. അതിന് മാര്‍ഗമുണ്ട്.

വാട്‌സ് ആപ്പിന്റെ ബില്‍റ്റ് - ഇന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാം

  • വാട്‌സ് ആപ്പിനുള്ളില്‍ മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. വാട്‌സ്ആപ്പ് തുറന്ന് മുകളില്‍ വലതുവശത്തുള്ള മൂന്ന് ഡോട്ടുകളില്‍ ടാപ്പ് ചെയ്ത് മാനേജ് സ്‌റ്റോറേജ് തിരഞ്ഞെടുക്കാം.
  • സ്‌റ്റോറേജ് ആന്‍ഡ് ഡാറ്റ എന്ന ഓപ്ഷനിലേക്ക് പോയി സ്‌റ്റോറേജ് മാനേജ് എന്നതില്‍ ടാപ്പ് ചെയ്യുക.
  • 5MB യില്‍ കൂടുതല്‍ (Larger than 5MB) അല്ലെങ്കില്‍ Frequently forwarded എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അവിടെ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത വീഡിയോകള്‍ ഒരുമിച്ച് തിരഞ്ഞെടുത്ത് അത് ബള്‍ക്കായി ഇല്ലാതാക്കുക.
  • ഇനി വലിപ്പം അനുസരിച്ച് ഓരോ ചാറ്റുകളിലേക്ക് പോയി ഏതെങ്കിലും ഒരു ചാറ്റില്‍ ടാപ്പ് ചെയ്ത് അതിലെ മീഡിയ,വോയ്‌സ് സന്ദേശങ്ങള്‍, സ്റ്റിക്കറുകള്‍ എന്നിവ തിരഞ്ഞെടുത്ത് അതില്‍നിന്ന് ആവശ്യമില്ലാത്തവ നീക്കം ചെയ്യുക.
  • സ്‌റ്റോറേജിലും ഡാറ്റയിലും മീഡിയ Auto download എന്നതില്‍ ഫോട്ടാ, വീഡിയോ, ഓഡിയോ ,ഡോക്യുമെന്ററികള്‍ എന്നിവ ഓഫ് ചെയ്ത് ഇടുക. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ മാത്രമേ ഫയലുകള്‍ ഡൗണ്‍ലോഡ് ആവുകയുളളൂ. അതല്ലാതെ ഒന്നും ഓട്ടോ ഡൗണ്‍ലോഡ് ആവുകയില്ല.

ഫയല്‍ മാനേജര്‍ ഉപയോഗിക്കാം

ആന്‍ഡ്രോയിഡ് ഫോണില്‍ ഫയല്‍ മാനേജര്‍ ഉപയോഗിച്ച് ഡീപ് ക്ലീന്‍ ചെയ്ത് സ്‌പേസ് സംരക്ഷിക്കാവുന്നതാണ്.

  • ഫോണിലെ ഫയല്‍ മാനേജര്‍ ആപ്പ് തുറന്ന് Whatsapp എന്ന് തിരയുക.
  • വാട്‌സ് ആപ്പ് മീഡിയ ഫോള്‍ഡറുകള്‍ തുറന്ന് ചിത്രങ്ങള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നില പരിശോധിക്കുക
  • 100 മെഗാബൈറ്റോ അതില്‍ കൂടുതലോ ഉള്ള ഫോള്‍ഡറുകള്‍ കണ്ടെത്തിയാല്‍ അവയില്‍നിന്ന് ഉള്ളടക്കങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും.

ബാക്കപ്പുകളെക്കുറിച്ച് മറക്കരുത്

ഐക്ലൗഡുകളിലേക്കോ ഗൂഗിള്‍ ഡ്രൈവിലേക്കോ ഉള്ള വാട്‌സ്ആപ്പ് ബാക്കപ്പുകള്‍ വളരെ വലുതായിരിക്കും. ഈ ക്ലൗഡ് ബാക്കപ്പുകള്‍ എന്‍ ടു എന്‍ എന്‍ക്രിപ്ഷനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അവ ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പ് എപ്പോഴും ഒന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. ആദ്യം വീഡിയോകളും വലിയ മീഡിയ ഫയലും ട്രിം ചെയ്യുകയാണെങ്കില്‍ ഭാവിയിലെ ബാക്കപ്പുകള്‍ സാധാരണയായി സ്വയം ചുരുങ്ങും. മാത്രമല്ല പതിവായി മാനേജ് സ്റ്റോറേജ് ഉപയോഗിക്കുകയും ഓട്ടോ ഡൗണ്‍ലോഡുകള്‍ നിയന്ത്രിക്കുകയും ഇടയ്ക്കിടെ ഫയല്‍ മാനേജര്‍ ഉപയോഗിച്ച് പഴയ ഫോള്‍ഡറുകള്‍ വൃത്തിയാക്കുകയും ഒക്കെ ചെയ്താല്‍ ഫോണില്‍ സ്റ്റോറോജ് സ്‌പേസ് ലാഭിക്കാം.

Content Highlights :Do you often complain about running out of storage on your phone? Half of this problem is due to the photos and videos that fill up WhatsApp. You can clear your phone storage without losing your chats.

To advertise here,contact us