വിവരങ്ങള് അറിയാനും ഉപദേശങ്ങള് സ്വീകരിക്കാനും എന്തിനേറെ സുഹൃത്തായും പങ്കാളിയായുംവരെ എഐ ചാറ്റ് ബോട്ടുകളെ കാണുന്നവരുണ്ട് ഇക്കാലത്ത്. ഉപദേശത്തിനായി AI ചാറ്റ് ബോട്ടുകളുടെ ഉപയോഗത്തില് വന് വര്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് പഠനങ്ങള് വെളിപ്പെടുത്തുന്നത്. ആരോഗ്യ ഉപദേശവും സാമ്പത്തിക ഉപദേശവും തേടാന് ആളുകള് AI ഉപയോഗിക്കുന്നതായി ഗവേഷണ റിപ്പോര്ട്ടുകള് പറയുന്നുണ്ട്. ഓര്മിക്കേണ്ട ഒരു കാര്യം AI ചാറ്റ്ബോട്ടുകളും ChatGPT യും അല്ഗോരിതം ഫീഡിനെ അടിസ്ഥാനമാക്കി പ്രവര്ത്തിക്കുന്നവയാണ്. അടിസ്ഥാന വിവരങ്ങളും നുറുങ്ങുകളും പങ്കുവയ്ക്കാന് അവ ഉപയോഗപ്രദമാണെങ്കിലും നിങ്ങള് പങ്കുവയ്ക്കുന്ന ഡേറ്റ ആക്സസ് ചെയ്യാന് അവയ്ക്ക് കഴിയും . ChatGPT യോട് ഒരിക്കലും പങ്കുവയ്ക്കാന് കഴിയാത്ത ഏട്ട് കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം.
ChatGPT യുമായി ഒരിക്കലും നിങ്ങളുടെ പാസ് വേഡുകളോ സ്വകാര്യവിവരങ്ങളോ പങ്കുവയ്ക്കരുത്. സെന്സിറ്റീവ് ഡേറ്റകള് പങ്കുവയ്ക്കാന് ഇത് ഒരിക്കലും സുരക്ഷിതമായ പ്ലാറ്റ്ഫോമുകള് അല്ല.
ബാങ്ക് അക്കൗണ്ട് നമ്പറുകള്, ക്രെഡിറ്റ് കാര്ഡ് വിവരങ്ങള്, സോഷ്യല് സെക്യൂരിറ്റി നമ്പറുകള് തുടങ്ങിയ സാമ്പത്തിക വിവരങ്ങള് AI ചാറ്റ് ബോട്ടുകളുമായി പങ്കിടുന്നത് ഒഴിവാക്കുക. ഇത്തരത്തിലുള്ള വിവരങ്ങള് കൈമാറുന്നത് ഒരുപക്ഷേ നിങ്ങളുടെ പണം നഷ്ടപ്പെടാനോ ഐഡന്റിറ്റി മോഷ്ടിക്കപ്പെടാനോ കാരണമായേക്കാം.
ChatGPT കളും AI ചാറ്റ്ബോട്ടുകളും തത്സമയ വിവരങ്ങള്ക്കും വാര്ത്തകള്ക്കും വേണ്ടിയുളളതല്ല. എന്തെങ്കിലും സമകാലിക സംഭവഭങ്ങള്ക്കോ ബ്രേക്കിംഗ് വാര്ത്തകള്ക്കോ വേണ്ടി അവയെ ആശ്രയിക്കരുത്. അടിയന്തിര വാര്ത്തകള്ക്കും തത്സമയ വിവരങ്ങള്ക്കും വാര്ത്താ സൈറ്റുകളെയോ ചാനലുകളെയോ ആശ്രയിക്കുക.
ChatGPT ക്ക് പൊതുവായ ആരോഗ്യവിവരങ്ങളള് നല്കാന് കഴിയും. പക്ഷേ അതിനെ ഒരിക്കലും നിങ്ങളുടെ ഡോക്ടറായി കാണരുത്. രോഗനിര്ണയം ചികിത്സാപദ്ധതികള്, മെഡിക്കല് ഉപദേശം, മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങള് എന്നിവയ്ക്കായി ഇവയെ ഒരിക്കലും ആശ്രയിക്കരുത്. ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടുന്നതാണ് ഉത്തമം.
ചില ആളുകള് പറയാറുണ്ട്.എനിക്ക് സംസാരിക്കാന് ആരും ഇല്ലാത്തതുകൊണ്ട് ChatGPT യോട് സംസാരിക്കാറുണ്ട് എന്ന്. പക്ഷേ ChatGPT ഒരിക്കലും ഒരു വ്യക്തിയല്ല.പ്രണയമോ, ദുംഖമോ മറ്റ് വൈകാരികമോ ആയ സംഭാഷണങ്ങള്ക്കായി രൂപകല്പ്പന ചെയ്തിട്ടുള്ളവയല്ല ഇവ. വൈകാരിക പിന്തുണയ്ക്ക് എപ്പോഴും മനുഷ്യബന്ധങ്ങളെ ആശ്രയിക്കുക.
AI ചാറ്റ്ബോട്ടുകളുമായി പങ്കുവയ്ക്കുന്ന എന്തും മറ്റാര്ക്കെങ്കിലും ആക്സസ് ചെയ്യാന് സാധ്യതയുണ്ടെന്ന് ഓര്മിക്കുക.ലോകം അറിയരുത് എന്ന് നിങ്ങള് ആഗ്രഹിക്കുന്ന ഒന്നും ഒരിക്കലും ChatGPT യോട് പറയരുത്.
എന്തെങ്കിലും അപകടങ്ങളില്പെട്ടിരിക്കുകയാണെങ്കില് എന്താണ് ചെയ്യേണ്ടത് എന്ന ഉപദേശം AI യോട് ചോദിക്കാന് നില്ക്കരുത് . സ്വയം എന്താണോ ചെയ്യാന് തോന്നുന്നത് അത് ചെയ്യുക. AI യ്ക്ക് നിങ്ങളുടെ ചുറ്റുപാടുകളോ അപകടത്തിന്റെ തീവ്രതയോ അറിയാന് കഴിഞ്ഞെന്ന് വരില്ല.
Content Heighlights : There are some things you should never say or ask ChatGPT and AI chatbots.