ഇന്ന് യുപിഐ പണമിടപാടുകള് വ്യാപകമായി ഉപയോഗത്തിലുണ്ടെങ്കിലും പണം പിന്വലിക്കാന് എടിഎം ഉപയോഗിക്കുന്നവരും കുറവല്ല. എടിഎം മെഷീനില് ഡെബിറ്റ് കാര്ഡ് ഇടുന്നതിന് മുന്പ് രണ്ട്തവണ കാന്സല് ബട്ടണ് അമര്ത്തുന്നത് പിന് മോഷണം തടയാനും ഹാക്കര്മാരില്നിന്ന് രക്ഷപെടാനും സഹായിക്കുമെന്ന് സോഷ്യല് മീഡിയയില് കഴിഞ്ഞ ദിവസങ്ങളില് വ്യാപകമായ പ്രചരണമുണ്ടായിരുന്നു. എന്നാല് യഥാര്ഥത്തില് കാന്സല് ബട്ടണിന്റെ ഉപയോഗം എന്താണ്. ഈ പ്രചരണത്തിന് പിന്നെ വാസ്തവം എന്താണ്? എടിഎം ഉപയോഗിക്കുമ്പോള് എന്തൊക്കെ കാര്യങ്ങള് ശ്രദ്ധിക്കേണ്ടതായുണ്ട് ?.
കാന്സല് ബട്ടണ് അമര്ത്തുന്നത് കൂടുതല് സുരക്ഷിതത്വം നല്കും എന്ന പ്രചരണത്തെ പിന്തുണയ്ക്കുന്ന ഒരു നിര്ദ്ദേശവും ആര്ബിഐയോ മറ്റ് സര്ക്കാര് ഏജന്സികളോ പുറപ്പെടുവിച്ചിട്ടില്ല. കാന്സല് ബട്ടണ് അമര്ത്തുന്നത് നിലവിലെ ഇടപാട് റദ്ദാക്കുകയും എടിഎമ്മിനെ അതിന്റെ പൂര്വ്വസ്ഥിതിയിലേക്ക് കൊണ്ടുവരുകയും ചെയ്യും. അതല്ലാതെ മറഞ്ഞിരിക്കുന്ന മാല്വെയര് അല്ലെങ്കില് ഹാക്കിംഗ് ശ്രമം ഇവയെ ഒന്നും പ്രവര്ത്തനരഹിതമാക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നില്ല.
എടിഎം ഇടപാട് നടത്തുന്നതിനിടയില് തെറ്റായ ഏതെങ്കിലും ബട്ടണ് അമര്ത്തിയാല് നടന്നുകൊണ്ടിരിക്കുന്ന ഇടപാട് ഉടനടി റദ്ദാക്കുക. എടിഎം സ്ക്രീനിനെ ഹോം സ്ക്രീനിലേക്ക് തിരികെ കൊണ്ടുവരിക. എന്നിവയാണ് ഈ ബട്ടണിന്റെ ഉദ്ദേശ്യം.
എടിഎം തട്ടിപ്പുകള് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതുകൊണ്ട് ചില കാര്യങ്ങള് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
Content Highlights :What happens if you press the cancel button twice at an ATM?