തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞ് ചെരാത് തെളിക്കുന്ന ഫോട്ടോ സോഷ്യല് മീഡിയയില് പോസ്റ്റുചെയ്തില്ലെങ്കില് പിന്നെന്ത് ദീപാവലി. ഇത്തവണ ദീപാവലി ട്രെന്ഡ് പക്ഷെ ജെമിനി നാനോ ബനാനയ്ക്ക് ഒപ്പമാണ്. ചിരാതിന് അടുത്തിരിക്കുന്നതും രംഗോലി ഇടുന്നതുമായ പതിവുഫോട്ടോകള്ക്ക് ജെമിനി നാനോ മേക്കോവര് നല്കിയിരിക്കുകയാണ് പലരും.
ജെമിനി നാനോ ചിത്രങ്ങള് ഇതുവരെ പോസ്റ്റ് ചെയ്തില്ലേ..ദീപാവലി ചിത്രങ്ങള് ക്രിയേറ്റ് ചെയ്യാനുള്ള പ്രോംപ്റ്റുകളും വഴികളും പറഞ്ഞുതരാം.
ആപ്പ് ഇന്സ്റ്റാള് ചെയ്യാം
ആദ്യം ജെമിനി ആപ്പ് ഫോണില് ഇന്സ്റ്റാള് ചെയ്യുക. അല്ലെങ്കില് വെബ്സൈറ്റിലേക്ക് പോവുക
ഗൂഗിള് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന് ചെയ്യുക
നല്ല ക്ലാരിറ്റിയുള്ള നിങ്ങളുടെ ചിത്രം നല്കുക
ആവശ്യമായ പ്രോംപ്റ്റ് നല്കാം.
തുടര്ന്ന് ലഭിക്കുന്ന ചിത്രം ഡൗണ്ലോഡ് ചെയ്ച് പോസ്റ്റുചെയ്യാം
പ്രോംപ്റ്റുകള് ഇതാ..
കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കാന് ആഗ്രഹിക്കുന്നവരാണ് നിങ്ങള് ആ ചിത്രമാണ് സോഷ്യല് മീഡിയയില് പങ്കുവയ്ക്കാന് ആഗ്രഹിക്കുന്നത് എങ്കില് ഈ പ്രോംപ്റ്റ് ഉപയോഗിക്കാം-Create an AI portrait using the characters given above: An Indian family of four- parents and two children celebrating Diwali outdoors in their courtyard. They are dressed in elegant traditional attire, including a silk saree, kurta-pajama, and sherwani. The scene includes glowing diyas, fairy lights, fireworks sparkling in the night sky, and marigold garlands hanging across the gate. Use soft golden lighting, a warm effect, and a starry background to give the image cinematic realism.(Use the given image.)
പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് ദീപം കൊളുത്തുന്ന ചിത്രമാണ് ഇനി വേണ്ടതെങ്കില് ഈ പ്രോംപ്റ്റ് ഉപയോഗിക്കൂ -A young Indian girl lighting a diya, dressed in traditional clothes, surrounded by marigold petals and soft golden Diwali lights, warm, festive atmosphere. (Use the given image.) അല്ലെങ്കില് A young Indian boy wearing a kurta-pajama lighting colourful fireworks outdoors at night, surrounded by glowing diyas and festive decorations, with sparks and warm golden light creating a joyful Diwali atmosphere(Use the given image.)
സിംപിളായ ചില പ്രോംപ്റ്റുകള് ഇതാ
Create a traditional Diwali portrait using this image with glowing diyas in the background.
Use this image and make a festive Diwali scene surrounded by colourful lights, rangoli, and sparkles.
Use this image and make a modern Diwali portrait in an elegant Indo-western outfit, holding a diya, with soft golden lighting.
Create a close-up Diwali portrait using this image wearing festive makeup and a warm glow from oil lamps.
Content Highlights: Diwali Magic — Gemini Nano Banana Prompts that Turn Selfies into Firework‑Lit Portraits