മെയിലുകള് അയയ്ക്കുമ്പോള് തെറ്റുപറ്റുക സ്വാഭാവികമാണ്. ചിലപ്പോല് സെന്ഡ് ബട്ടണില് ക്ലിക്ക് ചെയ്ത ശേഷമായിരിക്കും അറ്റാച്ച് ചെയ്യാനുള്ള ഫയല് അറ്റാച്ച് ചെയ്തില്ലെന്നതുള്പ്പെടെയുള്ള മറവികള് ഓര്മവരുന്നതും. എന്തുചെയ്യും എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ജിമെയിലിന്റെ റികാള് ഫീച്ചര്.
ജിമെയിലിന്റെ അണ്ഡു സെന്ഡ് ഫീച്ചര് മെയില് അയയ്ക്കുന്നത് പെട്ടെന്ന് തടയുന്ന ഒന്നല്ല. പക്ഷെ അതിന് കുറച്ച് സെക്കന്ഡുകള് നേരത്തേക്ക് അത് തടയാന് സാധിക്കും. അതായത് നിങ്ങള്ക്ക് അയച്ച ശേഷവും ഈ ഫീച്ചര് ഉപയോഗിച്ച് മെയില് അയയ്ക്കുന്നത് തടയാം. അതില് എത്ര സെക്കന്ഡുകള്ക്കുള്ളില് എന്ന് നിങ്ങള്ക്ക് സെറ്റ് ചെയ്യാന് സാധിക്കും. അതായത് 5,10, 20, 30 എന്നിങ്ങനെ എത്ര സെക്കന്ഡുകള്ക്കുള്ളില് എന്ന് നിങ്ങള്ക്ക് സെറ്റ് ചെയ്യാനായി സാധിക്കും.
അണ്ഡു ചെയ്തുകഴിഞ്ഞാല് നിങ്ങള് അയച്ച മെയില് ഡ്രാഫ്റ്റിലേക്ക് പോകും. അതില് നിങ്ങള്ക്ക് മാറ്റങ്ങള് വരുത്തി വീണ്ടും അയയ്ക്കുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യാം. നിങ്ങള് സെറ്റ് ചെയ്ത ടൈംലിമിറ്റ് മറികടക്കുന്നതിന് മുന്പ് ഇതെല്ലാം ചെയ്തിരിക്കണം.
എന്നാല് അണ്ഡു ചെയ്യാനുള്ള ഈ ഫീച്ചര് മികച്ചതാണെങ്കിലും സെക്കന്ഡുകളുടെ സമയപരിധി അല്പം കൂടെ വര്ധിപ്പിക്കണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. ഈ പോരായ്മ മറികടക്കാനായി നിങ്ങള്ക്ക് ഷെഡ്യൂള്ഡ് സെന്ഡിങ് ഓപ്ഷന് തിരഞ്ഞെടുക്കാവുന്നതാണ്. ഇതും മെയില് പെട്ടെന്ന് സെന്ഡാകുന്നതില് നിന്ന് തടയും.
ഏറ്റവും പ്രധാനം മെയില് അയയ്ക്കുന്നതിന് മുന്പ് മനസ്സിരുത്തി ഒരു തവണ കൂടെ വായിക്കുക എന്നുള്ളതാണ്. അലെങ്കില് അതിനെ ഡ്രാഫ്റ്റിലേക്ക് മാറ്റുക. തെറ്റായ മെയിലുകള് അയയ്ക്കുന്നതില് നിന്ന് ഇത് നിങ്ങളെ തടയും.
ഔദ്യോഗിക മെയിലുകളില് വരുന്ന തെറ്റുകളെ നിങ്ങളുടെ ഉത്തരവാദിത്വമില്ലായ്മയായാണ് കണക്കാക്കുക. അതിനാല് നിങ്ങളയയ്ക്കുന്ന മെയിലുകള് നിങ്ങളുടെ പ്രൊഫഷണലിസം വ്യക്തമാക്കുന്നതാണ് എന്ന് മനസ്സിലാക്കി സമയമെടുത്ത് രണ്ടുതവണ വായിച്ച് മാത്രം അയയ്ക്കുക.
Content Highlights: Quick Gmail Recall: Undo Send & Save Yourself from Email Blunders