കഴിഞ്ഞമാസമാണ് ഐഫോൺ 17 സീരിസുകളുടെ ഗ്രാൻഡ് ലോഞ്ച് ആപ്പിൾ നടത്തിയത്. ബ്ലാക്ക് ഐഫോണുകളുടെ കുത്തക തകർത്തുകൊണ്ട് ഓറഞ്ച് ഐഫോൺ 17 പ്രോ വിപണി കീഴടക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ടെക് ലോകത്തെ ചർച്ചാവിഷയം. ഐഫോൺ 18 സീരിസിനായി കാക്കുകയാണ് ഐഫോൺ പ്രേമികൾ. 2026ൽ അതിന്റെ പ്രഖ്യാപനം നടക്കാനിരിക്കെ മറ്റൊരു വമ്പൻ ലോഞ്ചിനായുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് ടെക് ഭീമൻ.
ഐഫോൺ 17 സീരീസിലെ എയർ മോഡലിന് വമ്പൻ ഹൈപ്പ് കിട്ടിയതിന് പിന്നാലെ മാക്ബുക്ക് എയർ M5 റിലീസ് അടുത്തിരിക്കുകയാണെന്നാണ് പുതിയ വിവരം. M5 ചിപ്പുകളുള്ള മാക്ക്ബുക്ക് എയർ ലാപ്ടോപ്പുകൾ അടുത്ത വർഷം ആദ്യ പാദത്തോടെ പുറത്തിറക്കുമെന്നാണ് പുതിയ വിവരം. അതായത് മാർച്ചോടെ എത്തുമെന്നാണ് നിലവിലെ കണക്കുക്കൂട്ടലെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആപ്പിൾ പുത്തൻ മാക്ക്ബുക്ക് പ്രോ മോഡലുകൾ ലോഞ്ച് ചെയ്തിരുന്നു. അതിൽ M4 ചിപ്പുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ ആപ്പിളിന് വലിയ പദ്ധതികളുണ്ടെന്നാണ് വിവരം.
ARM ടെക്നോളജിയുടെ കൂടുതൽ മെച്ചപ്പെട്ട വേർഷനാകും M5 ചിപ്പിലുണ്ടാവുക. ഇത് മികച്ച പെർഫോമൻസ് നടത്താൻ മാക്ബുക്കിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. TSMC's 3- നാനോമീറ്റർ പ്രോസസ് ടെക്നോളജി ഉപയോഗിച്ചാണ് ഇവ നിർമിക്കുന്നത്. ചിപ്പ് നിർമാണത്തിലെ ഏറ്റവും അഡ്വാൻസ്ഡായ മാർഗമാണിത്.
ആപ്പിൾ മാക്ബുക്ക് എയർ M5ന്റെ ഫീച്ചറുകൾ
Content Highlights: Apple to launch Apple Macbook Air M5 in first quater of 2026