രണ്ട് വാഹനങ്ങള്‍ക്ക് ഒരു ഫാസ്റ്റ് ടാഗ് ഉപയോഗിക്കാമോ?

യാത്ര ചെയ്യുമ്പോള്‍ ടോള്‍ പ്ലാസകളില്‍ പണമടയ്ക്കാന്‍ ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്നുണ്ടോ? ഒരേ ഫാസ്റ്റ് ടാഗ് രണ്ട് വ്യത്യസ്ത വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുമോ?നിയമങ്ങള്‍ അറിയാം

ടോള്‍ പ്ലാസയില്‍ വാഹനം നിര്‍ത്തി പണം നല്‍കേണ്ട കാലമൊക്കെ കഴിഞ്ഞു. വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ പതിച്ചിരിക്കുന്ന ഫാസ്റ്റ് ടാഗിലൂടെ ടോള്‍ തുക സ്വന്തം അക്കൗണ്ടില്‍ നിന്ന് കട്ടാകും. യാത്ര എളുപ്പമാക്കുന്ന ഈ സംവിധാനം ഇന്ന് മിക്ക വാഹന ഉടമകളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ രണ്ടോ അതിലധികമോ വാഹനങ്ങളുള്ളവര്‍ക്ക് സ്വാഭാവികമായി ഉണ്ടാകുന്ന സംശയമാണ് ഒരു ഫാസ്റ്റ് ടാഗ് തന്നെ രണ്ട് വാഹനങ്ങളില്‍ മാറിമാറി ഉപയോഗിക്കാമോ എന്നുള്ളത്.

ഒരു വാഹനത്തിന് ഒരു ഫാസ്റ്റ് ടാഗ്

ഓരോ ഫാസ്റ്റ് ടാഗും അതത് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറുമായും ആര്‍സിയുമായും ബന്ധിപ്പിച്ചിരിക്കും. അതുകൊണ്ട് ഒരു കാറില്‍ ഉപയോഗിക്കുന്ന ഫാസ്റ്റ് ടാഗ് മറ്റൊരു കാറില്‍ ഒട്ടിച്ച് ടോള്‍ അടയ്ക്കുന്നത് നിയമാനുസൃതമല്ല.

രണ്ട് വാഹനങ്ങളുണ്ടെങ്കില്‍?

നിങ്ങള്‍ക്ക് രണ്ട് കാറുകളുണ്ടെങ്കില്‍, രണ്ട് വാഹനങ്ങള്‍ക്കും പ്രത്യേകം ഫാസ്റ്റ് ടാഗ് വേണം. ഒരേ ടാഗ് രണ്ടിലും മാറിമാറി ഉപയോഗിക്കുന്നത് ഒഴിവാക്കണം.

എന്തുകൊണ്ടാണ് ഒരേ ടാഗ് ഉപയോഗിക്കാന്‍ പാടില്ലാത്തത്?

ഫാസ്റ്റ് ടാഗ് വാഹനവുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ടാഗ് ഒരു വാഹനത്തില്‍ നിന്ന് മാറ്റി മറ്റൊരു വാഹനത്തില്‍ ഉപയോഗിച്ചാല്‍ ടോള്‍ സംവിധാനത്തില്‍ പൊരുത്തക്കേട് ഉണ്ടാകാം.ഇത്തരം ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഫാസ്റ്റ് ടാഗ് ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടുകയോ പ്രവര്‍ത്തനരഹിതമാകുകയോ ചെയ്യാം.

ചില സാഹചര്യങ്ങളില്‍ അധിക ടോള്‍ ഈടാക്കുന്നതുപോലുള്ള പ്രശ്‌നങ്ങളും ഉണ്ടായേക്കാം. അതുകൊണ്ട് ടോള്‍ ചെലവ് കുറയ്ക്കാമെന്ന് കരുതി ഒരു ഫാസ്റ്റ് ടാഗ് രണ്ട് വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് ഗുണകരമല്ല. പകരം, ഓരോ വാഹനത്തിനും അതിന്റേതായ ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്നതാണ് സുരക്ഷിതവും ശരിയായ രീതിയും.

Content Highlights :Do you use FASTag to pay at toll plazas while traveling? Can the same FASTag be used on two different vehicles? Let's look at the rules.

To advertise here,contact us