മണ്ഡല പുനർനിർണ്ണയ ബിൽ: ദക്ഷിണേന്ത്യൻ പാർട്ടികളുടെ നിലപാട് കേന്ദ്രസർക്കാരിന് തുണയാകും

പാർലമെൻ്റിൽ നേരത്തെ അവതരിപ്പിച്ച ബില്ലിനെ എതിർത്ത ഡിഎംകെയുടെ നിലപാടുമാറ്റമാണ് ഇത്തവണ ഏറ്റവും ശ്രദ്ധേയം

മണ്ഡല പുനർനിർണയ ബിൽ

ന്യൂഡൽഹി: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ ബില്ലിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനുള്ള നീക്കത്തിൽ ഇത്തവണ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന് തുണയാകുന്നത് ദക്ഷിണേന്ത്യൻ പാർട്ടികളുടെ നിർണ്ണായക പിന്തുണ. കഴിഞ്ഞ ഏപ്രിലിൽ അവതരിപ്പിച്ചപ്പോൾ മണ്ഡല പുനർനിർണ്ണയ ബില്ലിനെ എതിർത്ത ഡിഎംകെ അടക്കമുള്ള പാർട്ടികൾ പുതിയ സാഹചര്യത്തിൽ ബില്ലിനെ അനുകൂലിക്കുന്നു എന്നതാണ് ശ്രദ്ധേയം. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള 129 ലോക്‌സഭാ അംഗങ്ങളിൽ 75 പേരുടെ പിന്തുണയാണ് കേന്ദ്ര സർക്കാർ ഉറപ്പാക്കിയിരിക്കുന്നത്. ഇതിൽ 29 അം​ഗങ്ങൾ ബിജെപിയെ പ്രതിനിധീകരിക്കുന്നവരാണെങ്കിൽ 46 പേർ പ്രാദേശിക പാർട്ടികളുടെ ഭാ​ഗമായ എംപിമാരാണ്. തെലുങ്കുദേശം പാർട്ടി (ടിഡിപി), ജനസേന, ജനതാദൾ (സെക്കുലർ) എന്നീ പാർട്ടികൾക്കായി 20 അംഗങ്ങളും ഡിഎംകെയുടെ 22 അംഗങ്ങളും വൈഎസ്ആർ കോൺഗ്രസിന്റെ നാല് അംഗങ്ങളുമാണ് ഈ 46 പേരിൽ ഉൾപ്പെടുന്നത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ലോക്‌സഭാ അംഗങ്ങളിൽ 58 ശതമാനത്തോളം പേരുടെ പിന്തുണ പിന്തുണ സർക്കാരിനുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ പാർലമെൻ്റിൽ നേരത്തെ അവതരിപ്പിച്ച ബില്ലിനെ എതിർത്ത ഡിഎംകെയുടെ നിലപാടുമാറ്റമാണ് ഇത്തവണ ഏറ്റവും ശ്രദ്ധേയം. പാർട്ടിയുടെ 22 ലോക്‌സഭാ അംഗങ്ങളും പുതുക്കിയ ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യസഭയിലും തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതിയും ബില്ലിനെ അനുകൂലിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോക്‌സഭാ മണ്ഡലങ്ങൾ പുനർനിർണയിച്ചാൽ ജനസംഖ്യാ നിയന്ത്രണത്തിൽ നേട്ടമുണ്ടാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്റിലെ പ്രാതിനിധ്യം കുറയുമെന്ന ആശങ്കയായിരുന്നു നേരത്തെ ഡിഎംകെ അടക്കമുള്ള പാർട്ടികൾ ബില്ലിനെ എതിർക്കാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. ജനസംഖ്യാ വളർച്ച നിയന്ത്രിച്ച സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമായിരിക്കും ഇത്തരം നടപടിയെന്നായിരുന്നു ദക്ഷിണേന്ത്യൻ പാർട്ടികളുടെ വാദം. എന്നാൽ പുതുക്കിയ ബില്ലിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ ഒരേപോലെ 50 ശതമാനം വർധനയാണ് വിഭാവനം ചെയ്യുന്നത്. ഇതിലൂടെ നിലവിലുള്ള സംസ്ഥാനങ്ങളുടെ ആനുപാതിക പ്രാതിനിധ്യം പൊതുവേ നിലനിർത്താനാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. പുതുതായി നിശ്ചയിക്കുന്ന സീറ്റ് വിഹിതവും മണ്ഡല അതിർത്തികളും 2051 വരെ നിലനിർത്താനും പുതിയ ബില്ലിൽ നിർദേശമുണ്ട്. പുതുക്കിയ ഭേദഗതി പ്രകാരമുള്ള ആദ്യ മണ്ഡല പുനർനിർണയത്തിന് ശേഷം ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നടപ്പാക്കാനും പദ്ധതിയുണ്ട്.

ഏപ്രിലിൽ ഭരണഘടനാ ഭേദഗതി ബില്ലിന് അനുകൂലമായി 298 പേരും എതിർത്ത് 230 പേരും വോട്ട് ചെയ്തിരുന്നു. അന്ന് ബിൽ പാസാകാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ഭരണസഖ്യത്തിന് 54 വോട്ടുകളുടെ കുറവുണ്ടായിരുന്നു. ഇത്തവണ എൻസിപി (ശരദ്‌ പവാർ) വിഭാഗത്തിലെ എട്ട് അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതീക്ഷിക്കുന്ന പിന്തുണ ലഭിച്ചാൽ ലോക്‌സഭയിൽ സർക്കാരിന് 354 വോട്ടുകൾ നേടാനാകുമെന്നാണ് കണക്കുകൂട്ടൽ. 540 അംഗങ്ങൾ വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാൽ ആവശ്യമായ 360 വോട്ടുകളിലേക്ക് എത്താൻ ആറ് വോട്ടുകൾ കൂടി വേണ്ടിവരും.



രാജ്യസഭയിൽ ഡിഎംകെ, ബിആർഎസ്, വൈഎസ്ആർ കോൺഗ്രസ് എന്നിവയുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ സർക്കാരിന് 166 വോട്ടുകൾ ലഭിക്കുമെന്നാണ് ഒരു വിലയിരുത്തൽ. രാജ്യസഭയിലെ നിലവിലെ 244 അംഗങ്ങളും വോട്ട് ചെയ്താൽ മൂന്നിൽ രണ്ടിന് ആവശ്യമായ 163 വോട്ടുകളേക്കാൾ മൂന്ന് വോട്ടുകൾ അധികമാണിതെന്നാണ് കണക്കാക്കപ്പെടുന്നത്. ഭരണഘടനാ ഭേദഗതി ബിൽ പാസാകാൻ ലോക്‌സഭയിലും രാജ്യസഭയിലും വെവ്വേറെ അംഗീകാരം നേടണം. ഓരോ സഭയിലും ആകെ അംഗസംഖ്യയുടെ ഭൂരിപക്ഷവും വോട്ടെടുപ്പിൽ പങ്കെടുക്കുന്നവരിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും നിർബന്ധമാണ്.

നവംബർ 30 തിങ്കളാഴ്ച പരിഗണിച്ച് പാസാക്കുന്നതിനായി മൂന്ന് ബില്ലുകളാണ് ലോക്‌സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനാ (132-ാം ഭേദഗതി) ബിൽ, 2026, മണ്ഡല പുനർനിർണയ (രണ്ടാം) ബിൽ, 2026 എന്നിവ നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിക്കും. ഡൽഹി, പുതുച്ചേരി, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ നിയമസഭകളിൽ വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള പുതുക്കിയ കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. ഏപ്രിലിൽ അവതരിപ്പിച്ച അനുബന്ധ ബില്ലുകൾ പിൻവലിച്ച് പുതുക്കിയ ബില്ലുകൾ ഒരുമിച്ച് പരിഗണിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഡിസംബർ രണ്ടിന് രാജ്യസഭ വീണ്ടും സമ്മേളിക്കും. ഇരുസഭകളുടെയും സമ്മേളനം ഡിസംബർ മൂന്നിന് അവസാനിച്ചേക്കും.

ന്യായമായ മണ്ഡല പുനർനിർണയമാണ് തങ്ങളുടെ നിലപാടെന്ന് ഡിഎംകെ എംപി കനിമൊഴി കരുണാനിധി ശനിയാഴ്ച വ്യക്തമാക്കി. ഏപ്രിലിൽ അവതരിപ്പിച്ച ബില്ലിൽ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അനുപാതത്തിൽ സീറ്റ് വർധന ഉറപ്പുനൽകിയിരുന്നില്ലെന്നും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണയിച്ചിരുന്നെങ്കിൽ തമിഴ്‌നാട്ടിലെ ലോക്‌സഭാ സീറ്റുകൾ 39ൽ നിന്ന് 32 ആയി കുറയുമായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ പുതുക്കിയ ഫോർമുല പ്രകാരം തമിഴ്‌നാട്ടിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 59 ആയി ഉയരുമെന്നാണ് കനിമൊഴിയുടെ വിശദീകരണം.

ലോക്‌സഭയിലെ അംഗസംഖ്യ വർധിപ്പിക്കുന്നത് വനിതാ സംവരണം നടപ്പാക്കാൻ സഹായിക്കുമെന്നും അതോടൊപ്പം ദക്ഷിണേന്ത്യയുടെ നിലവിലെ പ്രാതിനിധ്യം സംരക്ഷിക്കപ്പെടുമെന്നുമാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കൂടിയായ ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവിൻ്റെ നിലപാട്. ഇതിന് ബദലായി കോൺഗ്രസ് എന്താണ് നിർദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. സംസ്ഥാനങ്ങളുടെ ലോക്‌സഭാ സീറ്റ് വിഹിതം 2051 വരെ മാറ്റമില്ലാതെ നിലനിർത്തുമെന്ന നിർദേശം തങ്ങളുടെ പ്രധാന ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കിയെന്നാണ് ബിആർഎസ് വർക്കിങ് പ്രസിഡന്റ് കെ ടി രാമറാവുവിൻ്റെ നിലപാട്. പുതുക്കിയ ഫോർമുല പ്രകാരം തെലങ്കാനയിലെ ലോക്‌സഭാ സീറ്റുകൾ 17ൽ നിന്ന് 26 ആയി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Content Highlights: A possible shift in the stance of South Indian political parties on the Delimitation Bill could strengthen the Central Government's position and improve its chances of securing support for the proposed legislation

ഏപ്രിലിൽ ഭരണഘടനാ ഭേദഗതി ബില്ലിന് അനുകൂലമായി 298 പേരും എതിർത്ത് 230 പേരും വോട്ട് ചെയ്തിരുന്നു. അന്ന് ബിൽ പാസാകാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ഭരണസഖ്യത്തിന് 54 വോട്ടുകളുടെ കുറവുണ്ടായിരുന്നു. ഇത്തവണ എൻസിപി (ശരദ്‌ പവാർ) വിഭാഗത്തിലെ എട്ട് അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതീക്ഷിക്കുന്ന പിന്തുണ ലഭിച്ചാൽ ലോക്‌സഭയിൽ സർക്കാരിന് 354 വോട്ടുകൾ നേടാനാകുമെന്നാണ് കണക്കുകൂട്ടൽ. 540 അംഗങ്ങൾ വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാൽ ആവശ്യമായ 360 വോട്ടുകളിലേക്ക് എത്താൻ ആറ് വോട്ടുകൾ കൂടി വേണ്ടിവരും.

രാജ്യസഭയിൽ ഡിഎംകെ, ബിആർഎസ്, വൈഎസ്ആർ കോൺഗ്രസ് എന്നിവയുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ സർക്കാരിന് 166 വോട്ടുകൾ ലഭിക്കുമെന്നാണ് ഒരു വിലയിരുത്തൽ. രാജ്യസഭയിലെ നിലവിലെ 244 അംഗങ്ങളും വോട്ട് ചെയ്താൽ മൂന്നിൽ രണ്ടിന് ആവശ്യമായ 163 വോട്ടുകളേക്കാൾ മൂന്ന് വോട്ടുകൾ അധികമാണിതെന്നാണ് കണക്കാക്കപ്പെടുന്നത്. ഭരണഘടനാ ഭേദഗതി ബിൽ പാസാകാൻ ലോക്‌സഭയിലും രാജ്യസഭയിലും വെവ്വേറെ അംഗീകാരം നേടണം. ഓരോ സഭയിലും ആകെ അംഗസംഖ്യയുടെ ഭൂരിപക്ഷവും വോട്ടെടുപ്പിൽ പങ്കെടുക്കുന്നവരിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും നിർബന്ധമാണ്.

നവംബർ 30 തിങ്കളാഴ്ച പരിഗണിച്ച് പാസാക്കുന്നതിനായി മൂന്ന് ബില്ലുകളാണ് ലോക്‌സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനാ (132-ാം ഭേദഗതി) ബിൽ, 2026, മണ്ഡല പുനർനിർണയ (രണ്ടാം) ബിൽ, 2026 എന്നിവ നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിക്കും. ഡൽഹി, പുതുച്ചേരി, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ നിയമസഭകളിൽ വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള പുതുക്കിയ കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. ഏപ്രിലിൽ അവതരിപ്പിച്ച അനുബന്ധ ബില്ലുകൾ പിൻവലിച്ച് പുതുക്കിയ ബില്ലുകൾ ഒരുമിച്ച് പരിഗണിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഡിസംബർ രണ്ടിന് രാജ്യസഭ വീണ്ടും സമ്മേളിക്കും. ഇരുസഭകളുടെയും സമ്മേളനം ഡിസംബർ മൂന്നിന് അവസാനിച്ചേക്കും.

To advertise here,contact us