ന്യൂഡൽഹി: സിജെപി വക്താവ് സൗരവ് ദാസിന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് മഹാരാഷ്ട്ര പൊലീസ്. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം ദില്ലി ഹൈക്കോടതിയെ അറിയിച്ചത്. സൗരവ് ദാസിൻ്റെ പാസ്പോര്ട്ടില് പൊരുത്തക്കേടുണ്ടെന്നും ഇത് പൗരത്വത്തെ ബാധിച്ചേക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം ലുക്ക് ഔട്ട് സര്‍ക്കുലറിൻ്റെ പകര്‍പ്പ് നല്‍കണമെന്ന സൗരവ് ദാസിൻ്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ലുക്ക് ഔട്ട് സര്‍ക്കുലറിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് സൗരവ് ദാസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബില്‍ ഹൈക്കോടതിയെ അറിയിച്ചു. യുകെ യാത്ര തടഞ്ഞ നടപടി ചോദ്യം ചെയ്ത് സൗരവ് ദാസ് നല്കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിൻ്റെ വിശദീകരണം.
നവംബർ 23 ന് ആണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്. ഇതിൻ്റെ ഭാഗമായി സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ കോടതിയെ അറിയിച്ചു. അതേസമയം, ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച വിവരം അറിയിച്ചിട്ടില്ലെന്ന് സൗരവ് ദാസിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. സർക്കുലറിൻ്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, സൗരവ് ദാസിൻ്റെ അഭിഭാഷകർക്ക് സ്വതന്ത്രമായി ഈ വിവരങ്ങൾ ശേഖരിക്കാമെന്നും അതിനുശേഷം സർക്കുലറിനെതിരെ നിയമനടപടി സ്വീകരിക്കാമെന്നും കേന്ദ്രത്തിൻ്റെ അഭിഭാഷകൻ വാദിച്ചു.
🚨IMPORTANT🚨Certain BJP-aligned social media handles have now leaked my passport. This is a matter of serious concern. Will the Ministry of External Affairs clarify whether such leaks of citizens’ passports are a routine affair? Has doxxing been legalised in #NewIndia?First, a BJP-aligned lowlife leaked my Delhi residential address. Then sent propagandist YouTubers who barged into my house while I was out of town. This was followed by fabricated stories about my family life and even a morphed picture of me. Now, my passport is being circulated to peddle yet another stupid, ridiculous narrative.It is precisely because of this pattern of targeted harassment that I specifically asked the SEM Court to ensure that my rent agreement is not leaked.I shall be filing a criminal complaint with the relevant authorities against EVERY social media handle involved in circulating my passport.And to those who mistake the prevailing climate of impunity for permanent immunity: I am documenting every instance and every handle involved. Governments come and go. When the time comes, they will face the full wrath of law. Fleeing the country will be the only option left for them. 🙂
ലണ്ടനിലേക്കുള്ള യാത്ര തടഞ്ഞതിനെത്തുടർന്ന് സൗരവ് ദാസിൻ്റെ പാസ്പോർട്ട് വിവരങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചോർന്നിരുന്നു. തൻ്റെ പാസ്പോർട്ട് ഓൺലൈനിൽ പ്രചരിപ്പിച്ച എല്ലാ സോഷ്യൽ മീഡിയ ഹാൻഡിലിനുമെതിരെ ക്രിമിനൽ പരാതി നൽകുമെന്ന് സൗരവ് ദാസ് പറഞ്ഞു. തന്നെ ലക്ഷ്യമിട്ടുള്ള നിരന്തരമായ സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും സൗരവ് ആരോപിച്ചു.
യാത്ര തടഞ്ഞതിനെതിരെ സൗരവ് ദാസ് നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി വിദേശകാര്യ മന്ത്രാലയത്തിനും റീജിയണൽ പാസ്പോർട്ട് ഓഫീസർക്കും നോട്ടീസ് അയച്ചു. ഡിസംബർ 9 നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.
Content Highlights: The Centre told the Delhi High Court that a look out circular was issued against CJP spokesperson Saurav Das over alleged passport discrepancies that could affect his citizenship.