കർഷക സമരത്തിനിടെ ബിജെപി ആക്രമണം; അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡൻറിന് പരിക്ക്

പൊലീസിന്റെ സാന്നിധ്യത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്

amal haldar

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തിനിടെ പശ്ചിമ ബംഗാളില്‍ ആക്രമണവുമായി ബിജെപി പ്രവര്‍ത്തകര്‍. ആക്രമണത്തില്‍ കസേരക്കൊണ്ട് അടിയേറ്റ് അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡന്റ് അമല്‍ ഹാല്‍ദറിന് തലയ്ക്ക് പരിക്കേറ്റു. മറ്റ് ഇരുപതോളം പേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (എസ്‌കെഎം) നേതൃത്വത്തില്‍ ബര്‍ധമാനില്‍ നടത്തിയ പ്രതിഷേധത്തിലായിരുന്നു ആക്രമണം. ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരായി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് അമല്‍ ഹാല്‍ദര്‍ പറഞ്ഞു. സംയുക്ത കിസാന്‍ മോര്‍ച്ച സംസ്ഥാന കണ്‍വീനര്‍ കൂടിയാണ് അമല്‍ ഹാല്‍ദര്‍. അദ്ദേഹം പ്രസംഗിക്കുമ്പോഴായിരുന്നു പൊലീസിന്റെ സാന്നിധ്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. തലയ്ക്ക് പരിക്കേറ്റ ഹാല്‍ദറിനെയും മറ്റ് പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതിഷേധത്തിനിടയിലെ ആക്രമണം

അതേസമയം സംഭവത്തെ അപലപിച്ച് സിപിഐഎം രംഗത്തെത്തി. കര്‍ഷകരുടെ അവകാശങ്ങള്‍ക്കും ഉപജീവനത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ ഭയപ്പെടുത്തുകയും ജനാധിപത്യ പ്രക്ഷോഭങ്ങളെ തടസ്സപ്പെടുത്താനുള്ള ശ്രമമാണിത്. ബിജെപി അക്രമരാഷ്ട്രീയമാണ് അഴിച്ചുവിട്ടതെന്നും പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്നും സിപിഐഎം ആരോപിച്ചു.

Content Highlights: All India Kisan Sabha Vice President Amal Halder and around 20 others were injured in an alleged BJP workers' attack during a farmers' protest in Bardhaman, West Bengal. CPI(M) condemned the incident, alleging political violence and police inaction

To advertise here,contact us