ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തളര്‍ന്ന് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ്. സ്പൈസ്ജെറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും താളംതെറ്റുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നിലവില്‍ കമ്പനിയുടെ ആറ് വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. പ്രതിദിനം കഷ്ടിച്ച് 20ല്‍ കൂടുതല്‍ സര്‍വീസുകളാണ് ഇവ നടത്തുന്നതും. രണ്ട് ക്യു400 ടര്‍ബോപ്രോപ്പ് വിമാനങ്ങളും നാല് ബോയിങ് 737 എന്‍ജി വിമാനങ്ങളുമാണ് പ്രവര്‍ത്തനക്ഷമം. ഡല്‍ഹി - മുംബൈ, ഡല്‍ഹി - ശ്രീനഗര്‍, ഡല്‍ഹി - ധരംശാല, പട്ന- ദര്‍ഭംഗ റൂട്ടുകളിലാണ് പ്രധാന സര്‍വീസുകള്‍. നവംബര്‍ 22 വരെയുള്ള കണക്കനുസരിച്ച് ഈ വര്‍ഷം 8,671 പരാതികളാണ് സ്പൈസ് ജെറ്റിനെതിരെ വ്യോമയാന മന്ത്രാലയത്തിന്റെ എയര്‍സേവ പോര്‍ട്ടലിലുള്ളത്. തുടര്‍ന്ന് ഡിജിസിഎ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.
സ്പൈസ്ജെറ്റ് പ്രോമോട്ടര്‍ അജയ് സിങ് ഇക്കഴിഞ്ഞ തിങ്കളാഴ്ച സിവില്‍ ഏവിയേഷന്‍ മന്ത്രായലത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി എയര്‍ലൈന്‍സിന്റെ അവസ്ഥയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. നിരന്തരമായി സര്‍വീസുകള്‍ക്ക് മുടക്കം വന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരാതികള്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നിരിക്കുന്നത്. നവംബര്‍ 19ന് മാത്രം എയര്‍ലൈന്‍സിന് എതിരെ 7,674 പരാതികളാണ് എയര്‍സേവ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 17ന് ഡിജിസിഎ നല്കിയ കാരണം കാണിക്കല്‍ നോട്ടില്‍ സര്‍വീസുകള്‍ റദ്ദാക്കല്‍, നിയമലംഘനങ്ങള്‍, പണം തിരികെ നല്‍കാനുള്ള കാലതാമസം എന്നിവ വ്യക്തമാക്കണമെന്ന് ഡിജിസിഎ ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ 'കാഷ് ആന്‍ഡ് ക്യാരി' അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്കും ഇന്ധകമ്പനികള്ക്കും അപ്പപ്പോള്‍ തന്നെ പണം നല്കുന്ന രീതിയാണ് എയര്‍ലൈന്‍ പിന്തുടരുന്നത്. ഈ സാഹചര്യത്തില്‍ സ്പൈസ്ജെറ്റിലും സമാനമായ പ്രതിസന്ധി നേരിടുന്ന എയര്ലൈനുകളിലുമുള്ള സാമ്പത്തിക ഞെരുക്കമൂലമുണ്ടാ സുരക്ഷപരമായ പ്രത്യാഘാതങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രാലത്തിന് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ ശമ്പളം ലഭിക്കുന്നതിനുള്ള കാലതാമസം പൈലറ്റുമാര്ഡക്കും ക്യാബിന് ക്രൂവിനുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നുണ്ട്.
Content Highlights: SpiceJet is facing a major operational crisis, with only six aircraft currently available for flight services