'പിതാവ് രാജീവ് ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചത് മനഃപൂര്‍വം, കൊലപ്പെടുത്താൻ സാഹചര്യമുണ്ടാക്കി': രാഹുൽ ഗാന്ധി

അമ്മ സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന ഓര്‍മ്മക്കുറിപ്പിനെക്കുറിച്ച് സോണിയ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി ആരോപണമുന്നയിച്ചത്

Rahul Gandhi Rajiv Gandhi

ന്യൂഡല്‍ഹി: തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചതിന് പിന്നില്‍ കൃത്യമായ ലക്ഷ്യമുണ്ടായിരുന്നുവെന്നും, കൊലപ്പെടുത്താൻ സാഹചര്യമുണ്ടാക്കിയെന്നുമുള്ള ഗുരുതര ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമ്മ സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന ഓര്‍മ്മക്കുറിപ്പിനെക്കുറിച്ച് സോണിയ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി ആരോപണമുന്നയിച്ചത്.

'പപ്പയുടെ സുരക്ഷ പിന്‍വലിച്ചതിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. 500ലധികം പേജുകള്‍ ഉണ്ടായിരുന്നിട്ടും അമ്മ തന്റെ പുസ്തകത്തില്‍ ഒഴിവാക്കിയ ചില കാര്യങ്ങളുണ്ട്. പ്രിയങ്കയും ഞാനും അമ്മയോടൊപ്പം ഇരുന്ന് ആ കാര്യങ്ങളെല്ലാം സംസാരിച്ചു. ആ ഓര്‍മകളിലേക്ക് മടങ്ങുന്നത് ഞങ്ങള്‍ അനുഭവിച്ച സന്തോഷവും ചിരിയും വേദനയും വീണ്ടും തിരികെ കൊണ്ടുവന്നു. അമ്മയുടെ ഓര്‍മക്കുറിപ്പ് അളവറ്റ സ്‌നേഹവും ഭയാനകമായ ദുരന്തവും നിറഞ്ഞതായിരുന്നു, അന്തസ്സോടെയും ധൈര്യത്തോടെയുമാണ് അമ്മ അതിനെയെല്ലാം നേരിട്ടത്,' രാഹുല്‍ പറഞ്ഞു.

The proposal didn’t go according to plan and neither did my seventh birthday. The decision in 2004 gave some of us relief but others joy. There was an intention behind withdrawing Papa’s security.And even after 500+ pages there are some things Ma has left out of her book. Priyanka and I sat down with our mother to talk through all of it. Going back to those memories brought back the joy, the laughter and even the pain we felt at the time.Ma's journey of Belonging has been full of enormous love and terrible tragedy, and she has met all of it with dignity and courage.

'ബിഹാര്‍ യാത്രയാണ് ഒടുവില്‍ സഹികെട്ട അവസ്ഥയിലെത്തിച്ചത്. ഇക്കാര്യം ഞാന്‍ നേരത്തേ തന്നെ പറഞ്ഞുകൊണ്ടിരുന്നതാണ്. എന്റെ നിലപാട് വളരെ വ്യക്തമായിരുന്നു. പപ്പ കൊല്ലപ്പെടാന്‍ വേണ്ടിയാണ് അദ്ദേഹത്തിന്റെ സുരക്ഷ നീക്കം ചെയ്തത്. അദ്ദേഹം കൊല്ലപ്പെടാനുള്ള ഒരു അന്തരീക്ഷം അവിടെ സൃഷ്ടിക്കപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായിരുന്നു. ഞാന്‍ ഇത് എന്റെ പിതാവിനോടും അമ്മയോടും പറഞ്ഞിരുന്നു, ഇതുമായി ബന്ധപ്പെട്ട് എന്റെ പിതാവുമായി ഞാന്‍ തര്‍ക്കിക്കുകയും ചെയ്തിരുന്നു,' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

1991ല്‍ രാജീവ് ഗാന്ധി ബിഹാറില്‍ നടത്തിയ പ്രചാരണ യാത്രയെക്കുറിച്ച് സോണിയ ഗാന്ധി ഓര്‍ത്തെടുത്തു. തുറന്ന ജീപ്പില്‍ സഞ്ചരിച്ച അദ്ദേഹത്തിനുനേരെ കല്ലേറും ഭയാനകമായ പ്രതിഷേധങ്ങളും ഉണ്ടായിരുന്നതായി അവര്‍ പറഞ്ഞു. പ്രതിപക്ഷമോ ബിജെപിയോ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നേതാക്കളുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ബിഹാര്‍ യാത്രയില്‍ പിതാവിനൊപ്പമുണ്ടായിരുന്ന രാഹുല്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ തന്നോട് പറഞ്ഞ കാര്യവും സോണിയ വെളിപ്പെടുത്തി. 'അമ്മേ, പപ്പയുടെ സുരക്ഷയുടെ കാര്യത്തില്‍ നമ്മള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍, അധികം വൈകാതെ തന്നെ പപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി എനിക്ക് തിരികെ വരേണ്ടി വരുമെന്ന് എനിക്കറിയാം,' എന്നായിരുന്നു രാഹുൽ പറഞ്ഞതെന്ന് സോണിയ വ്യക്തമാക്കി. ഇന്ദിരാ ഗാന്ധിയുടെ വധത്തിനുശേഷം സോണിയ ഗാന്ധി രാജീവ് ഗാന്ധിയുടെ സുരക്ഷയെക്കുറിച്ച് എപ്പോഴും വ്യാകുലപ്പെട്ടിരുന്നുവെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു. പിതാവിന്റെ മരണത്തെക്കുറിച്ചുള്ള രാഹുലിന്റെ നിഗമനങ്ങള്‍ തികച്ചും യുക്തിസഹമായിരുന്നുവെന്നും എന്നാല്‍ തന്റെ പ്രതികരണം പൂര്‍ണമായും വൈകാരികമായിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

1989ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് അധികാരത്തിലെത്തിയ വി പി സിങ് സര്‍ക്കാരാണ് അന്നത്തെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എസ്പിജി സുരക്ഷ പിന്‍വലിച്ചത്. 1991 മേയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 46ാം വയസ്സില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു.

1991ലെ രാജീവ് ഗാന്ധിയുടെ വധത്തിനുശേഷം, മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും 10 വര്‍ഷത്തേക്ക് എസ്പിജി സുരക്ഷ നല്‍കുന്നതിനായി എസ്.പി.ജി നിയമം ഭേദഗതി ചെയ്തു. എന്നാല്‍ 2019ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിച്ചു.

Content Highlight: Congress leader Rahul Gandhi has alleged that his father, former Prime Minister Rajiv Gandhi, was deliberately left vulnerable to assassination through the withdrawal of his SPG security. In a conversation with Sonia Gandhi and Priyanka Gandhi about his mother's memoir Belonging: A Journey of Love, Rahul recalled warning his parents about the dangers during Rajiv Gandhi's 1991 Bihar campaign. Sonia Gandhi also recounted the threats and protests Rajiv faced during the trip, while Priyanka described Rahul's concerns as logical. Rajiv Gandhi was assassinated in a suicide bombing in Sriperumbudur, Tamil Nadu, on May 21, 1991.

To advertise here,contact us