ഡൽഹിയിൽ അഞ്ചു പൊലീസുകാർക്ക് കുത്തേറ്റു; സംഭവം കുടുംബ വഴക്ക് ഒത്തുതീർപ്പാക്കുന്നതിനിടെ

ഇവര്‍ സര്‍ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലാണ്

ന്യൂഡൽഹി: ഡല്‍ഹിയില്‍ അഞ്ചു പൊലീസുകാര്‍ക്ക് കുത്തേറ്റു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സെന്‍ട്രല്‍ ഡല്‍ഹിയിലെ ജുമാ മസ്ജിദ് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ജുമാ മസ്ജിദ് സ്വദേശി നബീലാണ് പൊലീസുകാരെ അക്രമിച്ചത്. കുടുംബ വഴക്കുമായി ബന്ധപ്പെട്ട് നബീലിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതായിരുന്നു. പൊലീസുകാരുമായി സംസാരിക്കുന്നതിനിടെ പ്രകോപിതനായി പ്രതി ഉദ്യോഗസ്ഥരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകായിരുന്നു.

ഉദ്യോഗസ്ഥരുടെ കഴുത്തിലും മുഖത്തും പരിക്കുണ്ട്. ഇവര്‍ സര്‍ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ വെടിവെച്ചാണ് പിടിക്കൂടിയത്. സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിലെ ഓപ്പറേഷന്‍സ് യൂണിറ്റില്‍ നിന്നുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഉദ്യോഗസ്ഥര്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍, പ്രതി വീണ്ടും അക്രമാസക്തനാകുകയും അടുത്തുവരുന്ന പൊലീസ് സംഘത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

Content Highlights: Five police personnel were stabbed in Delhi while attempting to resolve a family dispute.

To advertise here,contact us