ന്യൂഡൽഹി: നിയമസഭാ കൗണ്‍സില്‍ (എംഎല്‍സി) തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനെ പരിഹസിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ഫലത്തിൽ ഇവിഎം സ്വാധീനം ചെലുത്തുന്നില്ലെന്ന് നരേന്ദ്ര മോദിക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലാക്കൂ എന്നാണ് കോണ്‍ഗ്രസിന്റെ മറുപടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന് ഖേരയാണ് മോദിയുടെ എസ്ക് പോസ്റ്റിന് മറുപടി നല്‍കിയത്. വരുന്ന നിയമസഭാ-ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറിലാക്കാന്‍ തയ്യാറാകണമെന്നാണ് പവന് ഖേര പറഞ്ഞത്. കൂടാതെ എസ്ഐആര്‍ മരവിപ്പിക്കാന്‍ തയ്യാറാകണമെന്നും ഗാനേഷ് കുമാറിനെ പുറത്താക്കണമെന്നും പവന് ഖേര ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കുന്നത് വരെ മോദിയുടെ അവകാശവാദങ്ങള്‍ പൊള്ളയായ വാചകക്കസര്‍ത്ത് മാത്രമെന്നാണെന്നും പവന് ഖേര കൂട്ടിച്ചേര്‍ത്തു.
'തെരഞ്ഞെടുപ്പ് ഫലത്തിൽ ഇവിഎം സ്വാധീനം ചെലുത്തുന്നില്ലെന്ന് നരേന്ദ്ര മോദിക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍,ആ, വിശ്വാസം വാചാടോപത്തിലൂടെയല്ല, പ്രവൃത്തിയിലൂടെ തെളിയിക്കട്ടെ. ഭാവിയില്‍ വരാനിരിക്കുന്ന എല്ലാ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്താന്‍ പ്രതിജ്ഞാബദ്ധനാകുക, എസ്ഐആറിനെ സസ്പെന്‍ഡ് ചെയ്യുക, വോട്ടര്‍ പട്ടികയില്‍ നിന്ന് നിയമവിരുദ്ധമായി ഇല്ലാതാക്കിയ 13.3 കോടി വോട്ടര്‍മാരെ പുനഃസ്ഥാപിക്കുക, ഗ്യാനേഷ് ഗുപ്തയെ പിരിച്ച് വിടുക, ഗ്യാനേഷ് ഗുപ്തയ്ക്ക് ആജീവനാന്ത പ്രതിരോധശേഷി നല്കുന്ന നിയമം റദ്ദാക്കുക. മോദി ഈ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതുവരെ, അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ പൊള്ളയായ വാക്കുകള്‍ മാത്രമായിരിക്കും ആര്‍ക്കും ഗൗരവമായി എടുക്കാന്‍ കഴിയില്ല'; പവന് ഖേര എക്സില്‍ കുറിച്ചു.
If Narendra Modi is so confident that EVMs have no bearing on election results, let him prove his confidence in the BJP’s electoral prowess through action, not rhetoric.1. Commit to conducting all Lok Sabha and upcoming Vidhan Sabha elections by ballot paper going forward.2. Suspend SIR and restore the 13.3 crore voters illegally deleted from the electoral rolls.3. Terminate Gyanesh Gupta.4. Repeal the law that gives life long immunity to Gyanesh Gupta. Until Modi acts on these demands, his claims are nothing but hogwash - hollow words no one can take seriously.
എംഎല്‍സി തെരെഞ്ഞെടുപ്പില്‍ ബാലറ്റ് വോട്ടിങ് ആണ് നടന്നതെന്നും എന്നിട്ട് കോണ്‍ഗ്രസ് എന്തുനേടിയെന്നും ചോദിച്ചാണ് മോദി രംഗത്ത് വന്നത്. ' ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് എത്ര സീറ്റുകള്‍ നേടിയെന്ന് ഊഹിക്കാമോ?' എന്നായിരുന്നു മോദിയുടെ പരിഹാസം.
നാല് സംസ്ഥാനങ്ങളിലായി നടന്ന 28 നിയമസഭ കൗൺസിൽ (എംഎൽസി) സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരിച്ചടിയാണ് നേരിട്ടത്. കർണാടക, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മത്സരിച്ച ഒരു സീറ്റിൽ പോലും വിജയിക്കാൻ പാർട്ടിക്കായില്ല. പ്രത്യേകിച്ച്, കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിലെ നാല് സീറ്റുകളിലും തിരിച്ചടിയേറ്റത് കോൺഗ്രസ് പാർട്ടിക്ക് കനത്ത ആഘാതമുണ്ടാക്കിയിരുന്നു.
Content Highlights: The Congress responded to Prime Minister Narendra Modi, saying that if there is confidence in EVMs, upcoming elections should be conducted using ballot papers.