സുരക്ഷ ജീവനക്കാർ സമരപന്തൽ പൊളിച്ചു; ജാമിയ മിലിയയിൽ സംഘർഷം; റെഗുലർ ക്‌ളാസുകൾ റദ്ദാക്കി

വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സമരം തുടരുന്നതിനിടെയാണ് സംഘർഷം

ന്യു ഡൽഹി: ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർത്ഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ സംഘർഷം. വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സമരം തുടരുന്നതിനിടെയാണ് സംഘർഷം. സമരപന്തൽ പൊളിച്ചുമാറ്റാൻ സുരക്ഷാ ജീവനക്കാർ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്.

വിദ്യാർത്ഥികൾ വ്യാപകമായി പ്രതിഷേധിച്ചതോടെ അധികൃതർ സമരപന്തൽ പുനഃസ്ഥാപിച്ചു. സംഘർഷം കനത്തതോടെ സർവകലാശാലയിലെ റെഗുലർ ക്‌ളാസുകൾ റദ്ദാക്കി. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈൻ ക്ലാസുകൾ ആയിരിക്കുമെന്ന് സർവകലാശാല അറിയിച്ചു.

സർവകലാശാലയിലെ 'ഫ്രീ കാശ്മീർ', 'ഫ്രീ ഷാർജിൽ ഇമാം' മുദ്രാവാക്യത്തെ ചൊല്ലിയും വിവാദങ്ങളുണ്ടായി. പ്രതിഷേധങ്ങൾക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികളുടെ സ്വാധീനമെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ഫ്രീ കശ്മീർ എന്ന് ചുമരിൽ എഴുതിയത് എബിവിപി പ്രവർത്തകർ ആണെന്നും സമരത്തെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. സമരത്തെ അടിച്ചൊതുക്കാൻ ആണ് സർവകലാശാല ശ്രമിക്കുന്നത്. 20 വർഷത്തോളമായി സർവകലാശാലയിൽ യൂണിയൻ ഇല്ല. സിസിടിവി പരിശോധിച്ച് ഫ്രീ കശ്‌മീർ എന്നെഴുതിയ കുറ്റക്കാരെ കണ്ടെത്തണമെന്നും ന്യായമായ ആവശ്യത്തിനാണ് തങ്ങൾ സമരം ചെയ്യുന്നതെന്നും മലയാളി വിദ്യാർത്ഥികൾ റിപ്പോർട്ടറിനോട് പറഞ്ഞു.

Content Highlights: Tensions broke out between students and security personnel at Jamia Millia Islamia University in Delhi during an ongoing protest demanding the restoration of the student union. The situation escalated when security personnel attempted to dismantle the protest tent.

To advertise here,contact us