കേന്ദ്ര മന്ത്രി ഹർദീപ് പുരിയും ജെഫ്രി എപ്സ്റ്റീനുമായുള്ള സ്വകാര്യ കൂടിക്കാഴ്ച; വിശദീകരണം തേടി പ്രതിപക്ഷം

കോണ്‍ഗ്രസ്, ടിഎംസി, എന്‍സിപി (എസ്പി) എന്നിവയുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളാണ് ഹര്‍ദീപ് സിംഗ് പുരി ജെഫ്രി എപ്സ്റ്റീനുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയെ കുറിച്ച് ഉത്തരം നല്‍കണമെന്ന് ആവശ്യപ്പെട്ടത്

ന്യൂഡൽഹി: പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രതിപക്ഷ നേതാക്കള്‍. കോണ്‍ഗ്രസ്, ടിഎംസി, എന്‍സിപി (എസ്പി) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളാണ് ഹര്‍ദീപ് സിംഗ് പുരി ജെഫ്രി എപ്സ്റ്റീനുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയെ കുറിച്ച് ഉത്തരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്താണ് നേതാക്കള്‍ രംഗത്തെത്തിയത്. എപ്സ്റ്റീനെ 'ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി' നേരത്തെ കണ്ടുവെന്ന് ഹര്‍ദീപ് പുരി മുമ്പ് നടത്തിയ പ്രസ്താവനയെ ലക്ഷ്യവെച്ചാണ് പ്രതിപക്ഷത്തിന്റെ നീക്കം.

എപ്സ്റ്റീനെ 'ഒറ്റയ്ക്ക് നേരിട്ട്' കണ്ടിട്ടില്ലെന്ന ഹര്‍ദീപ് പുരിയുടെ വാദത്തെ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ചോദ്യം ചെയ്തു. മോദി ഇങ്ങനെയുള്ള ആളുകളെയാണോ ഇഷ്ടപ്പെടുന്നതെന്നും ഇത്തരം ആളുകളാണോ അദ്ദേഹത്തിന് ചുറ്റും ഉണ്ടായിരിക്കേണ്ടതെന്നും ചോദ്യമുയര്‍ന്നു. ആര്‍എസ്എസിനും വലതുപക്ഷത്തിനും ഒരിക്കലും സ്ത്രീകളെ തുല്യരായി ബഹുമാനിക്കാനും പരിഗണിക്കാനും കഴിയാത്തതിന് കൂടുതല്‍ തെളിവ് ആവശ്യമുണ്ടോ? എന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.

Didn’t Hardeep Puri say he had never met Epstein one-on-one?What kind of people does Modi like and chooses to have around him? Do you need any more proof - why RSS and the right-wing can never ever respect and treat women as equals? 📸 US Dept of Justice https://t.co/KLWlq9I9C0

ഹര്‍ദീപ് പൂരിയുടെ മുന്‍ പ്രസ്താവനയെ പരിഹസിച്ച് ടിഎംസി എം പി മെഹുവ മൊയ്ത്രയും രംഗത്ത് വന്നു. 'ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി 3-4 തവണ മാത്രമേ എപ്സ്റ്റീനെ കണ്ടിട്ടുള്ളൂ അല്ലേ. ഈ 2 ഫോട്ടോകളില്‍ മറ്റ് പ്രതിനിധികള്‍ മേശയ്ക്കടിയില്‍ ഒളിച്ചിരിക്കുകയാണോ?' എന്നും മഹുവ മൊയ്ത്ര ചോദിച്ചു. ഈ വര്‍ഷം ആദ്യം മന്ത്രി നടത്തിയ വീഡിയോ പ്രസ്താവന പങ്കുവെച്ചുകൊണ്ടാണ് മെഹുവ മൊയ്ത്ര എം പി പ്രതികരിച്ചത്.

വിഷയത്തിൽ വ്യക്തത വേണമെന്ന് എൻസിപി (എസ്പി) വക്താവ് അനീഷ് ഗവാണ്ടെയും ആവശ്യപ്പെട്ടു.

Hello @HardeepSPuri - recognise the room? Did your “Digital India” meetings with Epstein (who you claimed you never met one on one) take place in this boudoir? Have some shame & stop attending Cabinet meetings now at least. https://t.co/MzfjYzeeeD

ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐപിഐ) രൂപീകരിച്ച ഒരു പ്രോജക്റ്റായ ഇന്‍ഡിപെന്‍ഡന്റ് കമ്മീഷന്‍ ഓണ്‍ മള്‍ട്ടിലാറ്ററലിസവുമായി (ഐസിഎം) ബന്ധപ്പെട്ട ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി ജെഫ്രി എപ്സ്റ്റീനെ 'മൂന്നോ പരമാവധി നാലോ' തവണ കണ്ടതായി ആണ് ഹര്‍ദീപ് പുരി കഴിഞ്ഞ ഫെബ്രുവരിയില്‍ പറഞ്ഞത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ അംബാസഡര്‍ സ്ഥാനം രാജിവച്ചതിനു ശേഷവും 2017 ല്‍ കേന്ദ്ര മന്ത്രിസഭയില്‍ ചേരുന്നതിനു മുമ്പുമാണ് കൂടിക്കാഴ്ചകള്‍ നടന്നതെന്നാണ് പുരി അന്ന് നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

Content Highlights: The opposition has seized upon Petroleum Minister Hardeep Singh Puri’s meeting with Jeffrey Epstein, raising questions about the meeting and drawing political attention to the issue.

To advertise here,contact us