സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ; ഒക്ടോബർ 24 വരെ നീട്ടി എയർ ഇന്ത്യ

യാത്രക്കാര്‍ക്കായുള്ള റീ ഫണ്ടും യാത്രാ തീയതികള്‍ മാറ്റാനുള്ള സൗകര്യവും എയര്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട്

ന്യൂഡൽഹി: സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കൽ നീട്ടി എയര്‍ ഇന്ത്യ. ഒക്ടോബര്‍ 24 വരെ സൗദിയിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് നടത്തില്ലെന്നാണ് അറിച്ചിരിക്കുന്നത്. സൗദിയില്‍ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ താത്ക്കാലികമായി റദ്ദാക്കിയത്. യാത്രക്കാര്‍ക്കായുള്ള റീ ഫണ്ടും യാത്രാ തീയതികള്‍ മാറ്റാനുള്ള സൗകര്യവും എയര്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട്.

സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഔദ്യോഗികമായി അറിയിച്ചു. ഒക്ടോബര്‍ 9നും 25 നും ഇടയിലുള്ള യാത്രയ്ക്കായി ഒക്ടോബര്‍ 15നോ അതിനുമുമ്പോ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് നവംബര്‍ 10 വരെ സൗജന്യമായി യാത്രാ തീയതി ഒരുതവണ മാറ്റാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെല്ലാം തെറ്റിച്ചുകൊണ്ടുള്ള യുദ്ധക്കുറ്റമാണെന്ന് സൗദി അറേബ്യ ആരോപിച്ചിരുന്നു. മുസ്ലീം മത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രങ്ങളെയും തീര്‍ത്ഥാടകരെയും അപകടത്തിലാക്കുകയാണ് ഹൂതികളെന്നും സൗദി ആരോപിച്ചു. രാജ്യത്തെ വിമാനത്താവളങ്ങള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സൗദിയിലെ യുഎസ് എമ്പസി മുന്നറിയിപ്പ് നല്‍കുകയും ഉദ്യോഗസ്ഥരുടെ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Content Highlights: Air India has extended the cancellation of flights to Saudi Arabia until October 24. Passengers are advised to check the latest flight updates before making travel arrangements.

To advertise here,contact us