ബെംഗളൂരുവില്‍ നാളെ പാറ്റകള്‍ക്കൊപ്പം ധ്രുവ് റാഠിയും; വീഡിയോയുമായി അഭിജീത് ദീപ്കെയും പ്രകാശ് രാജും

നാളത്തെ പ്രതിഷേധത്തില്‍ ഒരു മുഖ്യാതിഥി ഉണ്ടാകുമെന്ന് ഇന്ന് രാവിലെ പ്രകാശ് രാജ് പങ്കുവെച്ച് വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു

ബെംഗളൂരു: എസ്‌ഐആറിനെതിരെ ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ വ്യാഴാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ പൊളിറ്റിക്കല്‍ കമന്റേറ്റര്‍ ധ്രുവ് റാഠി പങ്കെടുക്കും. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ധ്രുവ് ഇക്കാര്യം സ്ഥിരീകരിച്ചു. സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ, നടന്‍ പ്രകാശ് രാജ് എന്നിവരും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടുന്നുണ്ട്. സേവ് വോട്ട്, സേവ് ഡിമോക്രസി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.

നാളത്തെ പ്രതിഷേധത്തില്‍ ഒരു മുഖ്യാതിഥി ഉണ്ടാകുമെന്ന് ഇന്ന് രാവിലെ പ്രകാശ് രാജ് പങ്കുവെച്ച് വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു. കൂടുതല്‍ പേര്‍ അണിനിരക്കണമെന്ന് ആഹ്വാനം ചെയ്തായിരുന്നു വീഡിയോ. തൊട്ടുപിന്നാലെ പങ്കുവെച്ച വീഡിയോയില്‍ ധ്രുവ് റാഠിയായിരിക്കും ആ മുഖ്യതിഥിയെന്നും പറഞ്ഞിരുന്നു. ഒരു മണിക്കൂര്‍ മുമ്പാണ് ധ്രുവ് താന്‍ പ്രതിഷേധത്തിനെത്തുമെന്ന് അറിയിച്ചുള്ള വീഡിയോ ഷെയര്‍ ചെയ്തത്.

എസ്‌ഐആറില്‍ ജനങ്ങളുടെ അദാലത്തിന് ശേഷം കോക്രോച്ച് ജനതാ പാര്‍ട്ടി നാളെ ബെംഗളൂരുവില്‍ 'ചപ്പല്‍ പ്രതിഷേധവും' സംഘടിപ്പിക്കുന്നുണ്ട്. അതിക്രമങ്ങള്‍ക്കിരയായ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് 'ചപ്പല്‍ പ്രതിഷേധം'.

നിയമവിരുദ്ധമായി എസ്‌ഐആറില്‍ നിന്നും പുറത്താക്കപ്പെട്ട കന്നഡികരുമായി സംവദിക്കുന്നതാണ് അദാലത്ത്. ഇതിന് തുടര്‍ച്ചയായിട്ടാവും സിജെപിയുടെ ചപ്പല്‍ പ്രതിഷേധവും സംഘടിപ്പിക്കുക. കര്‍ണാടകയിലുടനീളമുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

Content Highlights: Dhruv Rathee will participate in Thursday’s protest against SIR at Bengaluru’s Freedom Park

To advertise here,contact us