പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി. ക്രെയ്ൻ ഉപയോഗിച്ച് കാർ വീടിൻ്റെ മുകളിലേക്ക് ലിഫ്റ്റ് ചെയ്തു. ബിഹാറിലെ ഗോപാല്‍ഗഞ്ചിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. മനോജ് യാദവ് എന്നയാളാണ് തൻ്റെ മഹീന്ദ്ര സ്കോര്‍പിയോ ക്ലാസിക് മോഡൽ വീടിന്റെ രണ്ടാം നിലയിലേക്ക് മാറ്റിയത്.
വാഹനം ഉയര്‍ത്തി രണ്ടാം നിലയിലേക്ക് മാറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വീഡിയോയില്‍ എസ്യുവി ഒരു ക്രെയിന്‍ ഉപയോഗിച്ച് വീടിൻ്റെ മുകളിലേക്ക് ഉയർത്തുന്നത് കാണാം.വാഹനത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്കകള്‍ ഉണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ഇയാള്‍ ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്. വിദേശത്തായിരുന്നപ്പോള്‍ വാഹനം ഒരു ഡ്രൈവറെ ഏല്‍പ്പിച്ചിരുന്നു. ഡ്രൈവര്‍ പോയതിന് പിന്നാലെയാണ് കാര്‍ രണ്ടാം നിലയിലേക്ക് മാറ്റിയത്.
Content Highlights: A family in Bihar used a crane to move their SUV to the second floor of their house amid concerns over car theft.