ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ മഴക്കെടുതി തുടരുന്നു. ഉത്തരാഖണ്ഡില്‍ 4 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 12 ആയി. ഉത്തര്‍പ്രദേശിലെ 23 ജില്ലകളിലായി 16,000 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യവും ദുരന്തനിവാരണ സേനയും രംഗത്തെത്തിയിട്ടുണ്ട്. കനത്ത മഴയ്ക്ക് പിന്നാലെ ബിഹാറിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അടുത്ത ഏതാനും ദിവസങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു.
മധ്യപ്രദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം മേഖലയില്‍ നിലനില്‍ക്കുന്നതാണ് മഴയ്ക്ക് പ്രധാന കാരണം. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, ബിഹാര്‍ എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 3ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തത് മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഉത്തര്‍പ്രദേശില്‍ സെപ്റ്റംബര്‍ 3, 4 തീയതികളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നു. സബ്-ഹിമാലയന്‍ പശ്ചിമ ബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 3ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വിദര്‍ഭയില്‍ സെപ്റ്റംബര്‍ 3 മുതല്‍ അതിശക്തമായ മഴ ലഭിച്ചേക്കും. മധ്യപ്രദേശുകളില്‍ സെപ്റ്റംബര്‍ 3 മുതല്‍ 8 വരെ വ്യാപകമായി മഴ തുടരും. വിദര്‍ഭയില്‍ സെപ്റ്റംബര്‍ 36 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഛത്തീസ്ഗഢില്‍ സെപ്റ്റംബര്‍ 7,8 തീയതികളില്‍ വ്യാപകമായ മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.
ഉത്തരാഖണ്ഡില്‍ സെപ്റ്റംബര്‍ 8 വരെ വ്യാപകമായ മഴ പ്രതീക്ഷിക്കുന്നു. ഹിമാചല്‍ പ്രദേശില്‍ സെപ്റ്റംബര്‍ 35 വരെ വ്യാപകമായി മഴ ലഭിച്ചേക്കാം.ഹരിയാന, ചണ്ഡിഗഢ്, ഡല്‍ഹി എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 34 തീയതികളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. പശ്ചിമ ഉത്തര്‍പ്രദേശില്‍ സെപ്റ്റംബര്‍ 35 വരെ വ്യാപകമായ മഴ പ്രതീക്ഷിക്കുന്നു.
മധ്യപ്രദേശിലെ ജബല്‍പൂര്‍, റീവ, സത്ന, സിധി, മണ്ഡ്ല തുടങ്ങിയ പ്രദേശങ്ങളിലും ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ്, മിര്‍സാപൂര്‍, സോന്‍ഭദ്ര, ചിത്രകൂട്ട് തുടങ്ങിയ പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
Content Highlights: IMD has forecast heavy to very heavy rainfall across several parts of North, Central and East India over the next few days