നീറ്റ് പിജി 2026 പരീക്ഷ ആഗസ്റ്റ് 30ന്; വിജ്ഞാപനം പുറത്തിറങ്ങി

പരീക്ഷാര്‍ത്ഥികള്‍ക്ക് എന്‍ബിഇഎംഎസ് വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

ന്യൂഡല്‍ഹി: നീറ്റ് പിജി 2026 പരീക്ഷ ആഗസ്റ്റ് 30-ന് നടക്കും. രാവിലെ 09:00 മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് പരീക്ഷ സമയം. ഒറ്റ ഷിഫ്റ്റായി ആകും പരീക്ഷ നടക്കുന്നത്. പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും. അഡ്മിറ്റ് കാര്‍ഡ് ആഗസ്റ്റ് 25ന് ലഭിക്കും. പരീക്ഷാര്‍ത്ഥികള്‍ക്ക് എന്‍ബിഇഎംഎസ് വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

അഡ്മിറ്റ് കാര്‍ഡ് ആദ്യം ഓഗസ്റ്റ് 27-ന് പുറത്തിറക്കാനാണ് തീരുമാനിച്ചിരുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം എന്‍ബിഇഎംഎസ് പിന്നീട് ഈ തീയതി ആഗസ്റ്റ് 24-ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബോര്‍ഡ് തീയതി വീണ്ടും പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ആഗസ്റ്റ് 25, 2026 ആണ് അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കുന്ന തീയതി.

NBEMS-ന്റെ അറിയിപ്പ് പ്രകാരം, NEET PG 2026 പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങള്‍ ആഗസ്റ്റ് 11-ന് തന്നെ പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷയെയും അഡ്മിറ്റ് കാര്‍ഡിനെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് NBEMS-ന്റെ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കാനാണ് ഉദ്യോഗാര്‍ത്ഥികളോട് നിര്‍ദ്ദേശിക്കുന്നത്.

Content Highlights: NEET PG 2026 will be conducted on August 30 in a single computer-based shift from 9 AM to 12:30 PM. NBEMS has revised the admit card release date, with candidates now able to download their admit cards from August 25 through the official website.

To advertise here,contact us