ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ചെലവുകളില്‍ വ്യാപക പൊരുത്തക്കേടുകളെന്ന ആരോപണവുമായി ഡോ വി ശിവദാസന്‍ എം പി രംഗത്ത്. പാര്‍ലമെന്റില്‍ ശിവദാസന്‍ എംപി ഉന്നയിച്ച ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടിയിലാണ് ആരോപണം ഉന്നയിച്ചിക്കുന്നത്. 2019-20 കാലയളവിലെ ചെലവുകളിലാണ് പൊരുത്തക്കേടെന്ന ആരോപണം. പാര്‍ലമെന്റില്‍ വിവേക് കെ തങ്ക എംപിക്ക് നല്കിയ ഉത്തരം 390.1 കോടി രൂപയെന്നായിരുന്നു. എന്നാല്‍ തനിക്ക് നല്‍കിയിരിക്കുന്ന ഉത്തരത്തില്‍ 440.2 കോടി രൂപ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ശിവദാസന്‍ എംപി പറഞ്ഞു.
രണ്ട് എംപിമാര്‍ ഒരേ ചോദ്യം ചോദിച്ചപ്പോള്‍ രണ്ട് ഉത്തരം ലഭിച്ചതിലാണ് ആരോപണം ഉയരുന്നത്. ഈ വര്‍ഷത്തെയും കഴിഞ്ഞ വര്‍ഷത്തെയും കണക്കുകള്‍ നല്കാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും എംപി ചൂണ്ടിക്കാട്ടി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി കൊള്ള സംഘമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വരവിലും ചെലവിലും കോടിക്കണക്കിന് രൂപയുടെ പൊരുത്തക്കേട് വരുന്നത് കൃത്യത ഇല്ലാത്ത പ്രവര്‍ത്തന രീതിയുടെ സൂചനയാണെന്നും എംപി ചൂണ്ടിക്കാട്ടി. ഈ വിഷയം ലഭ്യമായ എല്ലാ വേദിയിലും ഉയര്‍ത്താനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ഗുതര വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് പറഞ്ഞ അദ്ദേഹം ധര്‍മേന്ദ്ര പ്രധാന്റെ രാജി അവശ്യപ്പെടുന്നതില് ഈ കാരണവും പ്രധാനാമായി ഉയരുമെന്നും ചൂണ്ടിക്കാട്ടി. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യ തലസ്ഥാനത്ത് ധര്‍മേന്ദ്ര പ്രധനാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം കടുക്കുന്ന പശ്ചാത്തലത്തിലാണ് എന്‍ടിഎക്കെതിരെ പുതിയ ആരോപണം ഉയരുന്നത്. എന്‍ടിഎ പിരിച്ചു വിടണമെന്ന സമരക്കാരുടെ ആവശ്യത്തിന് ശക്തി പകരുന്നതാകും സാമ്പത്തിക ക്രമക്കേട് ആരോപണമെന്നാണ് വിലയിരുത്തല്‍.
Content Highlights: V Sivadasan MP has alleged inconsistencies in the National Testing Agency's expenditure data based on replies given by the Education Ministry in Parliament. He pointed to differing expenditure figures for 2019–20 provided in responses to separate parliamentary questions, raising concerns over financial transparency.