ന്യൂഡല്‍ഹി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ആറ് പേര്‍ക്ക് പരിക്കേറ്റു.വടക്കന്‍ ഡല്‍ഹിയിലെ മുകുന്ദ്പൂരിലാണ് സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
'സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് ഏകദേശം 250 ചതുരശ്ര യാര്‍ഡ് വിസ്തീര്‍ണ്ണമുള്ള ഒരു നില വീടാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്', പൊലീസ് പറഞ്ഞു. അപകടകാരണം അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരുടെ അവസ്ഥ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
നേരത്തെ, ഷഹ്ദാരയിലെ അജിത് നഗറിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ത്രീയും കുട്ടികളുമടക്കം നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ ഇപ്പോൾ ഒരു പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്യാസ് സിലിണ്ടർ ചോർന്നതാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
Content Highlights: Six injured in Delhi House collapse following Cylinder blast