പ്രധാനമന്ത്രിയെക്കണ്ട് വി ഡിസതീശൻ; ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച, മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

മുഖ്യമന്ത്രിയായതിനുശേഷം മോദിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിയുടെ ഔദ്യോ​ഗിക വസതിയിലെത്തിയാണ് സന്ദർശനം നടത്തിയത്. വി ഡി സതീശൻ മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു. മുഖ്യമന്ത്രിയായതിനുശേഷം മോദിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.

സതീശൻ മോദിയുടെ ഔദ്യോഗിക വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുകയാണ്. കൂടിക്കാഴ്ചയിൽ, സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പ്രതീകവൽക്കരിക്കുന്ന കഥകളിയിലെ കൃഷ്ണവേഷം വി ഡി സതീശൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.

ഉച്ചയ്ക്ക് 2.30നു ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാൽ ഈ കൂടിക്കാഴ്ചയും നിർണായകമാണ്. ധനമന്ത്രിയെന്ന നിലയിൽ ജിഎസ്ടി കൗൺസിൽ യോഗങ്ങളിലും കേരളത്തെ ഇനി പ്രതിനിധീകരിക്കുക മുഖ്യമന്ത്രി വി ഡി സതീശനാകും.

കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തി മുതിർന്ന നേതാക്കളുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായും സോണിയ ​ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കെ സി വേണു​ഗോപാലിനെയും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെയും കണ്ടതിന് ശേഷമാണ് തിരിച്ചുവന്നത്. തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഖർ​ഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാ കാര്യങ്ങളും ചർച്ചയായിരുന്നു.

Content Highlight : Kerala Opposition Leader V. D. Satheesan Holds Meeting With PM Narendra Modi

To advertise here,contact us