ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ സംരക്ഷണ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

കേന്ദ്ര സാമൂഹ്യനീതി മന്ത്രി ഡോ. വിരേന്ദ്ര കുമാര്‍ ആണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്

ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍സ് ( അവകാശ സംരക്ഷണ) ഭേദഗതി ബില്‍ ശബ്ദ വോട്ടോടെ ലോക്‌സഭ പാസാക്കി. പ്രതിപക്ഷവും സാമൂഹിക പ്രവര്‍ത്തകരും ഉയര്‍ത്തിയ ആശങ്കകളും എതിര്‍പ്പുകളും വകവെക്കാതെയാണ് കേന്ദ്രം ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍ ഭേദഗതി ബില്ല് പാസാക്കിയത്. സാമൂഹിക പ്രശ്നങ്ങൾ നേരിടുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളെ അംഗീകരിക്കുകയും അവരുടെ സംരക്ഷണത്തിനായി പോളിസികൾ ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് നിയമനിർമ്മാണത്തിലുടെ ലക്ഷ്യം വെയ്ക്കുന്നത്.

ജനിതക, ശാരീരിക വ്യത്യാസങ്ങള്‍ മാത്രമുള്ളവരെ ഉള്‍പ്പെടുത്തിയാണ് ബില്‍ പാസാക്കിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റാന്‍ ബില്ലില്‍ അനുമതി നല്‍കുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്‍റെ ശുപാര്‍ശയോടെ ജില്ലാ മജിസ്‌ട്രേറ്റ് ആകും ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വം അംഗീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുക.

കേന്ദ്ര സാമൂഹ്യനീതി മന്ത്രി ഡോ. വിരേന്ദ്ര കുമാര്‍ ആണ് ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍സ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഈ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ സ്വയം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അതിനാണ് ഈ ബില്‍ അവതരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബില്ല് പാസായതോടെ ഇനി മുതല്‍ സ്വയം ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് അവകാശപ്പെട്ടാല്‍ അംഗീകരിക്കില്ല. ജന്മനായുളള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ലൈംഗിക സ്വഭാവ സവിശേഷതകള്‍ എന്നിവ നോക്കിയാകും സ്വത്വം തീരുമാനിക്കുക.

Content Highlight : Lok Sabha passed the Transgender Rights Protection Amendment Bill. Bill aims to strengthen legal protections for the transgender community

To advertise here,contact us