ഘോഷയാത്രയില്‍ കാവി പതാകയേന്തി കളക്ടര്‍; നടപടി വേണമെന്ന് കോണ്‍ഗ്രസ്

നഗരപ്രവേശന ഘോഷയാത്ര ഉദ്ഘാടനം ചെയ്താണ് കലക്ടര്‍ കാവി പതാകയേന്തിയത്.

ബെംഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണ മഠം പര്യായോത്സവ ഘോഷയാത്രയില്‍ കലക്ടര്‍ ടി കെ സ്വരൂപ കാവി പതാകയേന്തിയതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഉഡുപ്പി ബിജെപി എംഎല്‍എ യശ്പാല്‍ സുവര്‍ണ ആര്‍എസ്എസ് പതാകയാണ് കലക്ടര്‍ക്ക് കൈമാറിയതെന്ന് ഡിസിസി മനുഷ്യാവകാശ സെല്‍ പ്രസിഡന്റ് ഹരീഷ് ഷെട്ടി ആരോപിച്ചു.

18ന് രാവിലെ ഷിരൂര്‍ മഠാധിപതി വേദവര്‍ധന തീര്‍ത്ഥ സ്വാമിയുടെ നഗരപ്രവേശന ഘോഷയാത്ര ഉദ്ഘാടനം ചെയ്താണ് കലക്ടര്‍ കാവി പതാകയേന്തിയത്. എന്നാല്‍ ഇത് രാഷ്ടീയ പരിപാടിയായിരുന്നില്ലെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായാണ് പങ്കെടുത്തതെന്നും കലക്ടര്‍ വിശദീകരിച്ചു.

2026-28വരെ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭരണചുമതല ഷിരൂര്‍ മഠത്തിന് കൈമാറുന്നതിന്റെ കൂടി ഭാഗമായിരുന്നു ചടങ്ങ്. എട്ട് മഠങ്ങള്‍ മാറിമാറിയാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല നിര്‍വഹിക്കുന്നത്.

Content Highlights: congress demands action against collector tk swaroopa for hoisting saffron flag

To advertise here,contact us