കൊച്ചി: കെ വി തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോ. ജിന്റോ ജോണ്‍. പിണറായിയുടെ പുട്ടും കടലയും തട്ടിയിട്ട് ബിജെപിയിലേക്ക് പാലം പണിക്ക് പോയ ഒറ്റുകാരന് ആണ് കെ വി തോമസ് എന്ന് ഡോ. ജിന്റോ ജോണ്‍ വിമര്‍ശിച്ചു. പത്മജ വേണുഗോപാലിന്റേത് കോണ്‍ഗ്രസ് രക്തമാണെന്ന കെ വി തോമസിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് വിമര്‍ശനം.
ഇതൊക്കെ പറയാന്‍ ഇയാള്‍ ആരാണെന്നും ഒറ്റുകാര്‍ക്ക് പരസ്പരം രക്തഗുണം തിരിച്ചറിയാന്‍ പറ്റുമല്ലോയെന്നും ജിന്റോ ജോണ്‍ പരിഹസിച്ചു. നേരത്തെ പാര്‍ട്ടി വിട്ടുപോയവര്‍ വന്നപോലെ ഇനിയും ഓടിക്കയറാമെന്ന് കെ വി തോമസ് കരുതേണ്ട. അങ്ങനെ തോന്നിയപോലെ നടന്നതിന്റെ പ്രായശ്ചിത്തം നടത്തേണ്ടി വന്നത് സാധാരണ പ്രവര്‍ത്തകരാണെന്നും ജിന്റോ പറഞ്ഞു.
'കോണ്‍ഗ്രസ്സില്‍ നിന്ന് പരമാവധി അധികാരം പങ്കുപറ്റി തടിച്ചുവീര്‍ത്തിട്ടും വികസനം പോരെന്ന് പറഞ്ഞ് തൃക്കാക്കരയില്‍ വന്ന് കോണ്‍ഗ്രസ്സിനെ ആക്ഷേപിച്ചത് മറന്നിട്ടുമില്ല. തല്ക്കാലം ചേട്ടായി അല്പം വിശ്രമിക്ക്, ഇവിടെ കൊള്ളാവുന്ന ആളുകളുണ്ട് കാര്യങ്ങള്‍ തീരുമാനിക്കാന്‍. അതുകൊണ്ടിപ്പോള്‍ വിസിറ്റിംഗ് പ്രൊഫസര്‍മാരുടെ സാരോപദേശം വേണ്ട. അധികാരമില്ലാതെ അല്പകാലമൊന്ന് ജീവിക്കാന്‍ പറ്റുമെന്ന് തെളിയിക്ക് സാറേ. എന്തിനാ നിങ്ങള്‍ ഇനിയും 'അവഗണന' നേരിടാന്‍ ഇങ്ങോട്ടുള്ള ഇടവഴി തേടുന്നത്', എന്നും ജിന്റോ ജോണ്‍ പറഞ്ഞു.
അതേസമയം പത്മജ വേണുഗോപാലിന്റെ മടങ്ങിവരവ് ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ കലഹത്തിന് വഴിവെച്ചിരിക്കുകയാണ്. പത്മജക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസിജനറല്സെക്രട്ടറിദീപ്തിമേരിവര്ഗീസ് രംഗത്തെത്തി. പത്മജ ഇപ്പോഴും സംഘപരിവാറിനെ പുകഴ്ത്തുന്നുവെന്ന് ദീപ്തി മേരി വര്‍ഗീസ് കുറ്റപ്പെടുത്തി.
സ്ഥാനമാനങ്ങള്ലക്ഷ്യമിട്ട്ആരും വരേണ്ട. പാര്‍ട്ടിയിലെ സ്ത്രീകളെ അധിക്ഷേപിച്ചാണ് പത്മജ കോണ്‍ഗ്രസ് വിട്ടതെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. അതേസമയം വിഷയത്തില്‍ വിവാദമൊന്നും ഇല്ലെന്നും ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. വരട്ടെ ആലോചിക്കാം. വിവാദമൊന്നും ഇല്ല. ആലോചിച്ച് ചെയ്യുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അതിനിടെ മുന്‍പ് നടത്തിയ പരാമര്‍ശങ്ങളില്‍ പത്മജ വേണുഗോപാല്‍ മാപ്പ് പറഞ്ഞു. പല ഭാഗങ്ങളില്‍ നിന്നുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നുവെന്നും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരോടും ക്ഷമാപണം നടത്തുന്നുവെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlights: Dr Jinto John has strongly criticised K V Thomas, accusing him of political betrayal and attempting to establish ties with the BJP